ഹൈദരാബാദ്: പ്രശസ്ത തെലുങ്കുനടന്‍ നാഗാര്‍ജ്ജുന പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി മോദിയുമായി കൂടിക്കാഴ്ച നടത്തി. നാഗര്‍ജുനയുടെ സഹോദരന് പവന് കല്യാണ്‍ മോദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ടു ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണിത്.
ഇന്നലെ വൈകിട്ടാണ് പിന്തുണയുമായി നാഗാര്‍ജ്ജുന നരേന്ദ്രമോദിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അമലയ്ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി രാഷ്ട്രീയത്തിലും ചലച്ചിത്രലോകത്തും നാഗാര്‍ജ്ജുന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയവാഡയില്‍നിന്നും മത്സരിക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എം.വെങ്കയ്യ നായിഡുമായി നാഗാര്‍ജ്ജുന ചര്‍ച്ച നടത്തിയിരുന്നു. ടോളിവുഡിലെ ഒരു സൂപ്പര്‍ താരങ്ങളിലൊരാളായ നാഗാര്‍ജ്ജുന ഈയടുത്തിടെ അന്തരിച്ച നടന് അക്കിനേനി നാഗേശ്വരറാവുവിന്റെ മകനാണ്. നാഗേശ്വരറാവുവിന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബം കോണ്‍ഗ്രസുമായും ടിഡിപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: