തെരഞ്ഞെടുപ്പു സമയത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധി രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നാമനിര്‍ദ്ദേശം നല്‍കാറുണ്ട്. അതുപോലെ പല പ്രവര്‍ത്തകരും നാമനിര്‍ദ്ദേശം ലഭിക്കാത്തവരായുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി ദശലക്ഷക്കണക്കിന് പ്രവര്‍ത്തകരാല്‍ രൂപീകരിക്കപ്പെട്ടതാണ്. ഈ പ്രവര്‍ത്തകരുടെ സമയവും ഊര്‍ജ്ജവും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം ലഭ്യമാകാന്‍ കഴിയാതെ ത്യജിക്കപ്പെട്ടതാണ്. പാര്‍ട്ടിക്കുവേണ്ടി വളരെ വിജയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച ഒരു പ്രവര്ത്തകന് പാര്‍ട്ടി ഒരു ആനുകൂല്യവും നല്കാതിരുന്നാല് അയാള്‍ എന്തു ചെയ്യും? അപ്പോഴാണ് അയാളുടെ അച്ചടക്കവും പാര്‍ട്ടിയോടുള്ള കൂറും പരീക്ഷിക്കപ്പെടുന്നത്.
രാഷ്ട്രീയ പാര്‍ട്ടിയിലുള്ള അംഗത്വം ഒരു പ്രത്യേക അധികാരമാണ്. പാര്‍ട്ടിയുടെ കൂട്ടായ അധികാരം കാരണം ഒരു വ്യക്തിയുടെ സ്വന്തം കാഴ്ചപ്പാടും ആഗ്രഹവും അടിച്ചമര്‍ത്തുന്നതിനു ലഭിക്കുന്ന അംഗീകാരമാണ് പാര്‍ട്ടി അംഗത്വം. പല അവസരങ്ങളിലും ഒരു നേതാവിന് തന്റെ അഭിപ്രായങ്ങള്‍ക്കെതിരായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. എങ്ങനെയാണ് ഇതുപോലെയുള്ള തീരുമാനങ്ങള്‍ ഒരു നേതാവിന് എടുക്കേണ്ടി വരിക? പലപ്പോഴും തീരുമാനങ്ങള്‍ പുഞ്ചിരിയോടെ എടുക്കേണ്ടി വരുമെങ്കിലും ഈ അവസരത്തിലാണ് അയാളുടെ കൂറും അച്ചടക്കവും പരീക്ഷിക്കപ്പെടുന്നത്. അമിത പ്രതികരണം ചായക്കപ്പിലെ അല്പായുസ്സായ കൊടുങ്കാറ്റായി മാത്രമേ മാറുകയുള്ളൂ. നിശ്ശബ്ദത എപ്പോഴും അന്തസ്സുറ്റതും സ്വീകാര്യവുമായിരിക്കും.
ഇന്നലെ എന്റെ തെരഞ്ഞെടുപ്പ് ഓഫീസ് അമൃത്സറില് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ‘ഖാന്ന സ്മാരക’ എന്ന മന്ദിരത്തിലാണ് ഓഫീസ്. നഗരത്തിന്റെ ഹൃദയഭാഗത്ത് ദുര്‍ഗ്ഗിയാന ക്ഷേത്രത്തിനു സമീപത്തുള്ള ഒരു മൂന്നു നില മന്ദിരമാണ് ഖാന്ന സ്മാരക്. തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ബിജെപി നേതാവായ ഷഹീദ് ഹര്‍ബന്‍സ് ലാല്‍ ഖാന്നയുടെ പേരാണ് ഈ മന്ദിരത്തിനു നല്‍കിയിട്ടുള്ളത്. 2007ല്‍ ഞാന്‍ പഞ്ചാബ് പ്രഭാരി ആയിരുന്നപ്പോഴാണ് ഈ സ്മാരകത്തില്‍ ഇങ്ങനെയൊരു മന്ദിരം ഉണ്ടാക്കണമെന്ന് തീരുമാനിച്ചത്. ഇതിനു വേണ്ടിയുള്ള വിഭവങ്ങള്‍ ഞങ്ങള്‍ സ്വരൂപിച്ചു. അമൃത്സറിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഈ മന്ദിരം നിര്‍മ്മിക്കുന്നതിന് വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചു. ഈ മന്ദിരം എന്റെ തെരഞ്ഞെടുപ്പ് ഓഫീസായി മാറുമെന്നുള്ള കാര്യം ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
അമൃത്സറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ക്യാപ്ടന് സാഹിബ് ഇതുവരെ മണ്ഡലത്തില്‍ എത്തിയിട്ടില്ല. ഒരുപക്ഷേ, ഒരു സംവാദം ഒഴിവാക്കാന്‍ വേണ്ടിയായിരിക്കും അദ്ദേഹം മണ്ഡലത്തിലേക്കുള്ള സന്ദര്‍ശനം താമസിപ്പിക്കുന്നത്. എന്നാല്‍, അദ്ദേഹവുമായി വിനീതപൂര്വ്വമായ സംവാദം നടത്തുന്നതായിരിക്കും അഭികാമ്യം എന്നാണ് ഞാന്‍ കരുതുന്നത്. പാരമ്പര്യമായി പഞ്ചാബില്‍ വേരുകളുള്ള എന്നെ അദ്ദേഹം ‘പുറമേയുള്ളവനെന്നും വ്യാജ പഞ്ചാബിയെന്നും വിളിക്കുകയുണ്ടായി. ദയവായി, ശ്രീമതി സോണിയാഗാന്ധി ഏതു സംസ്ഥാനക്കാരി എന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയുമോ?
തെരഞ്ഞെടുപ്പു വിജയത്തിനുശേഷം ഞാന്‍ അമൃത്സറില് നിന്ന് താമസം മാറുമോ എന്നും അദ്ദേഹത്തിന് അറിയണം. തീര്‍ച്ചയായും എനിക്ക് അമൃത്സറില് വീടും ഓഫീസും ഉണ്ടായിരിക്കും. എന്നാല്‍, അമൃത്സറിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ സേവനം ലഭ്യമാകുമോ?
മുന്‍കാലാനുഭവം വച്ചു നോക്കിയാല്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ മന്ത്രിമാര്‍ക്കോ പോലും അദ്ദേഹത്തിന്റെ സേവനം പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല. പിന്നെയാണോ ഒരു സാധാരണ പൗരന്റെ കാര്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: