ചെന്നൈ: ഡിഎംകെയില്‍ നിന്നും പുറത്താക്കിയെങ്കിലും അനുജന് എം കെ സ്റ്റാലിനെതിരെ മത്സരിക്കില്ലെന്ന് മധുരയിലെ പാര്‍ട്ടിയുടെ ശക്തനായ നേതാവും കേന്ദ്ര മന്ത്രിയുമായ അഴഗിരി പറഞ്ഞു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് ഡിഎംകെ അദ്ധ്യക്ഷനും അച്ഛനുമായ കരുണാനിധി കഴിഞ്ഞ ദിവസമാണ് അഴഗിരിയെ പുറത്താക്കിയത്.
താന്‍ ഒരു കുറ്റവും ചെയ്തില്ലെന്നും സധൈര്യം ഇതിനെ നേരിടുമെന്നും അഴഗിരി പറഞ്ഞു. ഡിഎംകെയുടെ വളര്‍ച്ചയ്ക്കായി പ്രവത്തിച്ചവരില് മുന്‍നിരയിലുള്ളയാളാണ് അഴഗിരി. എംഡിഎംകെ നേതാവ് വൈക്കോ കഴിഞ്ഞദിവസം അഴഗിരിയുടെ വീട് സന്ദര്‍ശിച്ചത് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വൈക്കോയെ താന്‍ ക്ഷണിച്ചതല്ലെന്നാണ് അഴഗിരി മറുപടി പറഞ്ഞത്.അതേസമയം ഡിഎംകെ, ബിജെപി, എംഡിഎംകെ എന്നീ പാര്‍ട്ടികളിലെ പലപ്രമുഖ നേതാക്കളും അഴഗിരിക്കു പിന്തുണ അറിയിക്കുകയും വരുന്ന ലോക്സഭാ ഇലക്ഷനില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: