മുംബൈ: ഹേമമാലിനിയും മൂണ്‍ മൂണ്‍ സെന്നും നഗ്മയുമൊക്കെ രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങുമ്പോള്‍ രാഖി സാവന്ത് എങ്ങനെ അടങ്ങിയിരിക്കും. യുവാക്കളുടെ ഹൃദയമിടിപ്പിന്റെ ഗതിവേഗം ഇരട്ടിപ്പിക്കുന്ന ബോളിവുഡ് മാദകത്തിടമ്പും ഒടുവില്‍ വോട്ടു ചോദിച്ചെത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത്- വെസ്റ്റ് മുംബൈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് രാഖി സാവന്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. മെട്രോ നഗരത്തിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക രാഖിയുടെ ലക്ഷ്യം.
എനിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയില്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് എന്റെ ഉദ്ദേശൃം. സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യണം. ജനങ്ങള്‍ക്ക് എന്നെ വേണം, തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ രാഖി പറയുന്ന കാരണങ്ങള്‍ ഇവയാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തു. അതേത് പാര്‍ട്ടിയെന്ന് ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വതന്ത്രയായാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമായി രാഖി പറഞ്ഞു. രാഖി മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ഗുരുദാസ് കാമത്ത്, ശിവസേനയുടെ ഗജാനന്‍ കിര്‍ത്തികര്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ താര സ്ഥാനാര്‍ത്ഥി മഹേഷ് മഞ്ചരേക്കര്‍, എഎപിയുടെ മായാങ്ക് ഗാന്ധി എന്നിവരാവും പ്രധാന എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: