ചെന്നൈ: ഡി.എം.കീയില്‍ നിന്ന്പുറത്താക്കിയ അഴഗിരി സഹോദരിയും ഡിഎംകെ എംപിയുമായ കനിമൊഴിയെ സന്ദര്‍ശിച്ചു. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ രണ്ടാം ഭാര്യയിലെ മകളാണ് കനിമൊഴി. കഴിഞ്ഞ ദിവസം അഴഗിരി അമ്മ ദയാലു അമ്മാളെ സന്ദര്‍ശിച്ചിരുന്നു. ചെന്നൈയിലെ വസതിയില്‍ എത്തി കനിമൊഴിയുമായി അഴഗിരി ഒരു മണിക്കൂറോളം ചര്‍ച്ചനടത്തി. അഴഗിരിയെപ്പോലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കരുണാനിധി കനിമൊഴിയേയും തഴഞ്ഞിരുന്നു. അതിനാല്‍ കൂടിക്കാഴ്ചയ്ക്ക് പ്രധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: