കേരളത്തില്‍ നിന്ന് ഏഴു വനിതകളാണ് ഇതുവരെ ലോക്സഭയില്‍ എത്തിയിട്ടുള്ളത്. ഒന്നാം ലോക്സഭയില്‍ തിരുക്കൊച്ചിയില്‍ നിന്നും ജയിച്ച ആനി മസ്ക്രീനാണ് ആദ്യം ലോക്സഭയുടെ പടികടന്നത്. എന്നാല്‍ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ തവണ ജയിച്ച സുശീലാ ഗോപാലനാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ തവണ ലോക്സഭയിലെത്തിയത്. അതേസമയം, ഏറ്റവും കൂടുതല്‍ തവണ വനിതാ പ്രതിനിധിയെ ലഭിച്ച മണ്ഡലം വടകരയാണ്.
ആനി മസ്ക്രിന്‍ തിരുവനന്തപുരത്തെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്തു. സുശീലാ ഗോപാലന് ചിറയിന്‍കീഴ്, ആലപ്പുഴ മണ്ഡലങ്ങളുടെ പ്രതിനിധിയായി. സാവിത്രി ലക്ഷ്മണ് മുകുന്ദപുരത്തുനിന്ന് എംപിയായി. പി. സതീ ദേവിയും പ്രൊഫ. എ.കെ. പ്രേമജവും വടകരയെ പ്രതിനിധീകരിച്ചു. ഭാര്‍ഗവീ തങ്കപ്പന് അടൂരില്‍നിന്നുള്ള എംപിയായിരുന്നു. സി.എസ്. സുജാത മാവേലിക്കരയിലെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്തു.
ഇടതുപക്ഷ പാര്‍ട്ടികളില്‍ പെട്ടവരായിരുന്നു കൂടുതലും വനിതാ എംപിയായതെന്ന പ്രത്യേകതയുമുണ്ട്. ഏഴു പേരില്‍ സുശീലാ ഗോപാലന്, എ.കെ. പ്രേമജം, സി.എസ്. സുജാത, പി. സതീ ദേവി എന്നിവര്‍ സിപിഎമ്മിന്റെ പ്രതിനിധികളായിരുന്നു. ഭാര്‍ഗവീ തങ്കപ്പന് സിപിഐ പ്രതിനിധിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: