മീററ്റ്: പ്രമുഖ ചലച്ചിത്ര നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിെന്റ കരണത്തടിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ജലി കോത്തായിയിലാണ് സംഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ നഗ്മ പ്രചാരണത്തിനെത്തിയപ്പോള്‍ കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയിരുന്നത്. അവരെത്തിയതോടെ ജനക്കൂട്ടം സകല നിയന്ത്രണങ്ങളും ദേദിച്ച് അടുത്തേക്ക് ഓടി. ഈസമയം ഒരാള്‍ നഗ്മയുടെ അടുത്തേക്ക്കയറി ഉപദ്രവത്തിന് ശ്രമിച്ചു. രോഷാകുലായായ അവര്‍ ഇയാളുടെകരണത്തടിച്ചു. ജനം പ്രക്ഷുബ്ധരായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ.മൈറാജുദ്ദീന്, യൂസഫ് ഖുറേഷി, രമേഷ് ധീംഗ്ര എന്നിവര്‍ സ്ഥാനാര്‍ഥികൂടിയായ നഗ്മയെ ഉപേക്ഷിച്ച് മുങ്ങി. നഗ്മയുടെ സുരക്ഷയില്‍ അധികൃതര്‍ അനാസ്ഥ കാട്ടിയതായും ആവശ്യത്തിന് പൊലീനിനെ നിയോഗിച്ചില്ലെന്നും ഡി.സി.സി പ്രസിഡനൃ പറഞ്ഞു. പൊലീസ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: