ന്യൂദല്‍ഹി: മുന്‍ ജെഡിയു നേതാവ് സബീര്‍ അലി ബിജെപിയില്‍ ചേര്‍ന്നു. ന്യൂദല്‍ഹിയിലെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ അലി ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
രാജ്യ വികസനത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വം പുതിയ ദിശാബോധം നല്‍കുമെന്ന് ,ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ അലി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്ന് ആത്മപ്രശംസ നടത്തുന്ന ജെഡിയു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് നേതൃഗുണമില്ലെന്നും അലി കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ഷിയോഹര്‍ മണ്ഡലത്തിലെ ജനതാദള്‍ യു സ്ഥാനാര്‍ത്ഥിയായിരുന്ന സബീര്‍ അലിയെ മോദിയെ പ്രശംസിച്ചതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: