വലിയ ഭരണ വിരുദ്ധ വികാരമില്ല, നാട്ടില്‍ അത്യാവശ്യം ചില വികസനം കൊണ്ടുവരാനും കഴിഞ്ഞു. എന്നിടും ബീഹാറില്‍ നിതീഷിന് വിനയാകുന്നതെന്ത്? മറ്റൊന്നുമില്ല രാഷ്ട്രീയപരമായ കഴിവു കേട്.
മാസങ്ങള്‍ക്കു മുന്‍പു വരെ വിമര്‍ശകര്‍ പോലും നിതീഷിെന്റ ഭരണത്തെ വാഴ്ത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിനു പോലും അനുയോജ്യനെന്ന് ചിലരൊക്കെ പറഞ്ഞു. എന്നാലിന്നോ പങ്കായമില്ലാത്ത വള്ളക്കാരനെപ്പോലെ ചുഴിയും മലരിയുമുള്ള പുഴയില്‍ വട്ടംകറങ്ങുകയാണ്.സ്വയം വരുത്തി വെച്ച കുഴപ്പം..
ശക്തമായിരുന്ന എന്‍ഡിഎയില്‍ നിന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പുറത്തുചാടിയതാണ് നിതീഷിനു വിനയായത്. ഈ അവസരം കണക്കിലെടുത്ത് ചാടി വീണ് സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും താല്പര്യമെടുത്തില്ല.കാരണം ഒന്നുമാത്രം. ബീഹാറിന് പ്രത്യേക പദവി നല്‍കുന്നകാര്യത്തില്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും ഉടന്‍ തീരുമാനമെടുക്കണമെന്നു പറഞ്ഞ് നിതീഷ് ഒരു യാത്ര തട്ടിക്കൂട്ടി. അതോടെ കാത്തിരുന്ന ആര്‍ജെഡി കോണ്‍ഗ്രസുമായി വീണ്ടും സഖ്യത്തിലായി. മോദി തരംഗം മുന്നില്‍ കണ്ട് രാം വിലാസ്പാസ്വാന് ബിജെപിയുമായി ഞൊടിയിടയില്‍ സഖ്യവുമുണ്ടാക്കി.അങ്ങനെ നിതീഷ് ഒറ്റയായി.
ഇന്ന് നിതീഷ് നേരിടുന്ന പ്രശ്നം ഗുരുതരമാണ്. നിതീഷ്കുമാര്‍ കുര്‍മി വംശക്കാരനാണ്. തന്ത്രപൂര്‍വ്വമായ നീക്കങ്ങളിലൂടെ ബിജെപി ഇപ്പോള്‍ കുര്‍മികളെ കൈയിലെടുത്തു. അങ്ങനെ ചുരുങ്ങിയ നാളുകൊണ്ട് മുഖ്യമന്ത്രിയുടെ സമുദായത്തിെന്റ വോട്ട് ബിജെപി സ്വന്തം പെട്ടിയിലാക്കി.
സ്വന്തം സമുദായക്കാര്‍ മോദിക്കൊപ്പം അണിചേരുന്നതുകണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് നിതീഷ്. മോദിക്കെതിരെ നിതീഷ് പലപ്പോഴും ഉറഞ്ഞുതുള്ളുന്നതിെന്റ കാരണവും ഇതാണ്.സ്വന്തം വോട്ട്ബാങ്ക് ചോരുന്നതു കാണുമ്പോഴുള്ള മനോവേദന ചില്ലറയാവില്ലല്ലോ…മാത്രമല്ല മറ്റ് പിന്നോക്കക്കാരും മോദിക്കൊപ്പമായിരിക്കുന്നു.
തീര്‍ന്നില്ല. നിതീഷിെന്റവികസന മോഡല്‍ പാട്നയില്‍ ഒതുങ്ങിയെന്ന ആരോപണം ശക്തമാണ്. പാട്ന സുരക്ഷിതമാണ്. ധാരാളം വികസനമുണ്ട്. പക്ഷെ ഗ്രാമങ്ങള്‍ പണ്ട് ലാലുവിെന്റ കാലത്തെപ്പോലെ അവികസിതമായി തന്നെ നിലകൊള്ളുകയാണ്. അവിടുത്തെ പിന്നോക്കക്കക്കാര് മധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കുടിലുകളിലാണ് അന്തിയുറങ്ങുന്നത്. ജീവിത സാഹചര്യങ്ങള്‍ തീരെമോശമാണ്. നേരാം വണ്ണം കക്കൂസുകള്‍ പോലുമില്ല.
തീരുന്നില്ല നിതീഷിെന്റ തലവേദന. മൂന്നാം മുന്നണിയുണ്ടാക്കാനുള്ള നീക്കവും തുടക്കത്തിലേ പൊളിഞ്ഞു. സ്വന്തം പാര്‍ട്ടയില്‍ ജനാധിപത്യമില്ലെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത് നിതീഷ് ഒറ്റയ്ക്കാണെന്നാണ് പ്രധാന ആക്ഷേപം. മുതിര്‍ന്ന നിവധി പേര് പാര്‍ട്ടിവിട്ടു. മറ്റു പാര്‍ട്ടികള്‍ സഖ്യങ്ങള്‍ നെയ്ത് ശക്തമാകുമ്പോള്‍ നിതീഷും പാര്‍ട്ടിയും ആകെ ഒറ്റപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസ്ഥ ദയനീയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: