ബീഹാര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ മതവിശ്വാസികള്‍ ധാരാളമുള്ള സ്ഥലങ്ങളിലെ പട്ടികയില്‍ കൂടുതലും ദൈവത്തിന്റെ പേരുമായി സാദൃശ്യമുള്ള സ്ഥാനാര്‍ത്ഥികള്‍. ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരങ്ങളുമായി സാമ്യമുള്ള റാം, ശ്യാം തുടങ്ങിയ പേരുകളാണ് ഇവരില്‍ പലര്‍ക്കും. രാം വിലാസ് പസ്വാന്, രാംപ്രകാശ് മേഹ്ത, രാം സുന്ദര്‍ ദാസ്, രാം കിഷോര്‍ സിംങ്ങ്, രാം ചന്ദ്ര പസ്വാന് എന്നിങ്ങനെ നീളുകയാണ് പട്ടിക.
ഇത്തരത്തില്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുകയാണെങ്കില്‍ ജാതി വോട്ടുകള്‍ അനായാസം ലഭിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ധാരണ. അതുകൊണ്ടു തന്നെ അയോദ്ധ്യ രാമക്ഷേത്രം പോലെ മതവികാരങ്ങള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലങ്ങളില്‍ ദൈവവുമായി ബന്ധപ്പെട്ട പേരുകളുള്ള സ്ഥാനാര്‍ത്ഥികളിലാണ് പാര്‍ട്ടികള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: