റായ്പൂര്‍ : ഛത്തിസ്ഗഢിലെ മഹ്സൂദ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചന്തു സാഹുവിനാണ് പേര് തെരഞ്ഞെടുപ്പില്‍ വില്ലനാവുന്നത്. ചന്തു സാഹു എന്ന പേരിനോട് സാമ്യമുള്ള 11 അപരന്മാരാണ് ഇത്തവണ നോമിനേഷന് നല്‍കിയിട്ടുള്ളത്.
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയാണ് ഈ അപരന്മാരെക്കൊണ്ടുള്ള കളികള്‍ക്കു പിന്നിലെന്ന സംശയവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പേരുകൊണ്ടായിരിക്കും ഇത്തവണത്തെ കളിയെന്ന് ജോഗി പ്രസ്താവിച്ചിരുന്നു. 11 അപരന്മാരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ജോഗിയുടെ അറിവോടെയാണെന്നും ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നതിനാണിതെന്നും ബിജെപി പ്രതിനിധി ശിവരാതന് ശര്‍മ്മ കുറ്റപ്പെടുത്തി. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് താനെന്നും ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജോഗി പ്രതികരിച്ചത്. കൂടാതെ ഇത് സംബന്ധിച്ച് ബിജെപിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇലക്ഷന് കമ്മീഷനെ സമീപിക്കാവുന്നതാണെന്നും ജോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: