ന്യൂദല്‍ഹി: ഇമ്രാന് മസൂദിന്റെ മനസ്ഥിതിയുള്ളവരെ സംരക്ഷിക്കുന്ന രാഹുല്‍ ഗാന്ധിയുടേത് താലിബാന് മതേതരത്വമാണെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തുണ്ടം തുണ്ടമാക്കുമെന്നു ഭീഷണി മുഴക്കിയതിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മസൂദ് അറസ്റ്റിലായി ജയിലിലാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മസൂദിനെ സംരക്ഷിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക കൊടുക്കും മുമ്പ് നടത്തിയ പ്രസംഗമാണെന്നതാണ് കോണ്‍ഗ്രസ് ഇതിനു കാരണം പറയുന്നത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന പ്രസംഗങ്ങളിലെ ഭാഷ നാമെല്ലാവരും കേട്ടതാണ്. അവരുടെ രാഷ്ട്രീയ മതേതരത്വം താലിബാന് മതേതരത്വമാണ്. സദ്ഭരണമാഗ്രഹിക്കുന്നവര് ഇവനെ നിരാകരിക്കും, ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ സമാധാനപൂര്‍വമായ തെരഞ്ഞെടുപ്പന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിക്കെതിരേ നടപടി വേണമെന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മസൂദ് എട്ടു മാസം മുമ്പു നടത്തിയ പ്രസംഗമാണെന്നും അന്ന് അയാള്‍ സമാജ്വാദി പാര്‍ട്ടിയിലായിരുന്നുവെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. മസൂദിനു പകരം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് മസൂദിനെ സംരക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: