1. 1996ല്‍ തമിഴ് മാനില കോണ്‍ഗ്രസ് പ്രതിനിധിയായി ഐ.കെ ഗുജ്റാള്‍ മന്ത്രിസഭയിലെ ധനമന്ത്രിയായി താങ്കള്‍ സ്ഥാനമേല്ക്കുമ്പോള് ഒരു വിധം മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയായിരുന്നു രാജ്യത്തിനെന്ന് സമ്മതിക്കുന്നുവോ? താങ്കളുടെ രണ്ടുവര്‍ഷത്തെ ഭരണത്തിനു ശേഷം 1997-98 കാലഘട്ടത്തില്‍ വളര്‍ച്ചാ നിര്ക് 4.5 ശതമാനത്തിലെത്തിയെന്നത് സത്യമല്ലേ?
2. 2003-04 കാലത്ത് ഒന്നാം യുപിഎ മന്ത്രിസഭയിലെ ധനമന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ 8 ശതമാനത്തിലധികം വളര്‍ച്ചാ നിരക്കുള്ള ശക്തമായ സാമ്പത്തികരംഗമായിരുന്നില്ലേ രാജ്യത്തിന്?
3. 2004ല്‍ താങ്കള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വളര്‍ച്ചാ നിരക്കിലുള്‍പ്പെടെ പൂര്‍വ്വസ്ഥിതി തുടരാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയതല്ലേ?
4. എന്നാല്‍ പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണത്തിനു ശേഷം ജിഡിപി നിരക്ക് 4.7 ശതമാനത്തിലേക്കും വിലക്കയറ്റവും വായ്പാ തിരിച്ചടവിലെ വീഴ്ചകളുള്പ്പെടെയുള്ള പ്രതിസന്ധികളിലേക്കും സാമ്പത്തികരംഗം എത്തിപ്പെട്ടതെങ്ങനെ?
5. യുപിഎ സര്‍ക്കാരിന്റെ ആദ്യ നാലുവര്ഷങ്ങളില് സമ്പദ് രംഗത്ത് വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞത് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന ഫലപ്രദമായ നടപടികള്‍ മൂലമായിരുന്നില്ലേ? ആദ്യ നാലു വര്‍ഷം സമ്പദ് രംഗത്തിനായി താങ്കള്‍ സ്വീകരിച്ച ഏതെങ്കിലും ഒരു നടപടി വ്യക്തമാക്കാമോ?
6. ആഭ്യന്തര കടം എല്ലാ സീമകളേയും ലംഘിച്ചുകൊണ്ട് ഉയര്‍ന്ന 2008-09 കാലത്ത് ഉയര്‍ന്നത് ധനവ്യയം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പരാജയം ആയതുകൊണ്ടല്ലേ?
7. ആഭ്യന്തര കടം ജിഡിപിയുടെ അഞ്ചു ശതമാനമായി നിര്‍ത്തുന്നതിനായി ഉല്‍പ്പാദന മേഖലയിലെ ബജറ്റ് വിഹിതം വലിയ അളവില്‍ വെട്ടിക്കുറച്ച താങ്കളുടെ നടപടി തെറ്റായിരുന്നില്ലേ?
8. 2008നും 2013നും ഇടയിലുള്ള കാലത്തെ ഉപഭോക്തൃവില സൂചിക പത്തുശതമാനമായി ഉയര്‍ന്നതല്ലേ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് കൊണ്ടെത്തിച്ചത്? ഉപഭോക്തൃവില സൂചികയിലെ ഈ വര്‍ദ്ധനവ് വിലക്കയറ്റത്തിനുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയതായിരുന്നു.
9. വിലക്കയറ്റം അനിയന്ത്രിതമായി തുടര്ന്നതല്ലേ പലിശ നിരക്ക് ക്രമാതീതമായി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിതമാക്കിയത്. ഇത് നിക്ഷേപ മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു.
10. വലിയ വിദേശ കടക്കെണിയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ താങ്കളുടെ ഭരണകാലത്ത് തള്ളിവിട്ടതിനെ എങ്ങനെ ന്യായീകരിക്കാനാകും. 2006ല്‍ വിദേശകടം 139 ബില്യണ്‍ ഡോളറായിരുന്നത് 2013 ഡിസംബറോടെ 426 ബില്യണ്‍ ഡോളറായി മറി. ചെറിയ കാലത്തേക്കുള്ള വിദേശകടം 12 ശതമാനത്തില്‍ നിന്ന് 31.5 ശതമാനത്തിലേക്ക് ഉയര്‍ന്നു.
11. ബാങ്ക് വായ്പ വര്‍ദ്ധിച്ചതും സാമ്പത്തിക സന്തുലിതാവസ്ഥ നഷ്ടമായതും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സാധിക്കാത്തതും ആഭ്യന്തര കടം വര്‍ദ്ധിച്ചതുമെല്ലാം മറികടക്കുന്നതിന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് കൂടുതലായി ഉപയോഗിക്കേണ്ടിവന്നില്ലേ?
12. ദേശസാല്‍കൃത ബാങ്കുകളുടെയുള്പ്പെടെ ആസ്തിനഷ്ടത്തിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ 27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് താങ്കളുടെ നയങ്ങള്‍ മൂലം ഉണ്ടായത്.
13. അഴിമതിയും നയരാഹിത്യവും ഭരണപരമായ പിടിപ്പുകേടും നിമിത്തം 17.86 ലക്ഷം കോടി രൂപയുടെ പവര്‍,സ്റ്റീല്‍,കല്‍ക്കരി,ഖാനന,പെട്രോളിയം പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. 2013 ഡിസംബറില്‍ ക്യാബിനറ്റ് കമ്മറ്റി അനുവാദം നല്കിയ പദ്ധതികളാണിതെല്ലാം. മുടങ്ങിയ കല്‍ക്കരി-വാതക വൈദ്യുതി പദ്ധതികളിലൂടെ കിട്ടേണ്ട 78,000 മെഗാവാട്ട് വൈദ്യുതി പാഴായതിന്റെ നഷ്ടം 42,000 കോടി രൂപയാണ്.
14. 2009ല്‍ താങ്കളുടെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ വാഗ്ദാനം നല്‍കിയത് ദിവസവും 22 കിലോമീറ്റര്‍ വീതം ദേശീയ പാതകള്‍ നിര്‍മ്മിക്കുമെന്നാണ്. എന്നാല്‍ ദിവസം 1.5 കിലോമീറ്റര്‍ മാത്രമായി ദേശീയ പാതാ നിര്‍മ്മാണം കുറഞ്ഞതോടെ ദേശീയ പാതാ അതോറിറ്റി ചെയര്മാന് വരെ താങ്കളുടെ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞില്ലേ?
15. സാമ്പത്തിക രംഗത്തിന്റെ തളര്‍ച്ചയുടെ കാരണമായി എന്‍എസ്എസ്ഒ സര്‍വ്വേ പറയുന്നത് തൊഴിലവരസങ്ങളിലുണ്ടായ ഗണ്യമായ കുറവാണ്. എന്‍ഡിഎ ഭരണകാലത്ത് ആറുകോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ പത്തുകൊല്ലംകൊണ്ട് കേവലം 1.5 കോടി അവസരങ്ങള്‍ മാത്രമാണ് രാജ്യത്തുണ്ടായത്.
16. മേറ്റ്ല്ലാ മേഖലകളും പിന്നോട്ടു പോയപ്പോള്‍ കാര്‍ഷിക രംഗത്ത് പാവപ്പെട്ട കര്‍ഷകര്‍ മികച്ച നേട്ടം നല്കിയപ്പോള് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലും പൂര്‍ണ്ണമായും അവര്‍ക്ക് ലഭ്യമാക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തയ്യാറായില്ല. ഇതല്ലേ കര്‍ഷക ആത്മഹത്യകളിലേക്ക് അവരെ തള്ളിവിട്ടത്?
17. മൂന്നുവട്ടം ധനമന്ത്രിസ്ഥാനത്ത് എത്തിയ താങ്കളുടെ ഭരണം അവസാനിക്കുന്ന ഓരോ തവണയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏറ്റവും ദുര്ബലാവസ്ഥയിലെത്തിയെന്നത് സത്യമല്ലേ?
18. താങ്കള്‍ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനത്തെ ഓഹരിവിപണിയുള്പ്പെടെ സ്വാഗതം ചെയ്തത് കണ്ടിരുന്നോ? 2014 മാര്‍ച്ച് 19ന് താങ്കള്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ അന്ന് ബിഎസ്ഇ സെന്‍സെക്സ് 125 പോയിന്റാണ് ഉയര്‍ന്നത്. മാര്‍ക്കറ്റ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓഹരിവിപണിയും ഇന്ത്യന്‍ രൂപയുടെ നിലയും മെച്ചപ്പെട്ടുവരികയാണെന്നതില് നിന്ന് എന്താണ് താങ്കള്‍ തിരിച്ചറിയുന്നത്?
-യശ്വന്ത് സിന്‍ഹ (മുന്‍ കേന്ദ്രധനമന്തി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: