അഹമ്മദാബാദ്: ഗാന്ധിനഗര്‍ ലോക്സഭാ സീറ്റില്‍ നിന്നും മത്സരിക്കുന്ന പ്രമുഖ ബിജെപി നേതാവ് എല്‍. കെ. അദ്വാനിക്കായി മകള്‍ പ്രതിഭാ അദ്വാനി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. എല്ലാ തൈരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും അച്ഛനെ സഹായികുന്നതിനായാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് പ്രതിഭ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ ഭോപ്പാലില്‍ നിന്നു മത്സരിക്കാന്‍ അദ്വാനി ആഗ്രഹം പ്രടിപ്പിച്ചിരുന്നതാണ്. എന്നാല്‍ ഗന്ധിനഗറില്‍ നിന്നു അഞ്ച് തവണ എംപിയായി തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളതിനാല് ഈ മണ്ഡലത്തില്‍ നില്ക്കാന് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഗാന്ധി നഗര്‍ സീറ്റില്‍ നിന്നു മത്സരിക്കില്ലെന്ന് അദ്വാനി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഗുജറാത്ത് സ്വന്തം വീടുപോലെയാണെന്നും പ്രതിഭ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുജറാത്ത് ധനകാര്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പ്രതിഭയെ അനുഗമിച്ചു. ഏപ്രില്‍ രണ്ടിനു പത്രിക സമര്‍പ്പണം തുടങ്ങുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്ജസ്വലമാകുമെന്നും അദ്വാനി അഞ്ചിനാണു പത്രിക സമര്‍പ്പിക്കുകയെന്നും പ്രതിഭ പറഞ്ഞു. 2009ലെ തെരഞ്ഞെടുപ്പിലെ 1.20 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്വാനി ഗാന്ധിനഗറില്‍ നിന്നും ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: