കോണ്‍ഗ്രസ് വൈസ് പ്രസിഡനൃ രാഹുല്‍ ഗാന്ധിക്കെതിരെ അട്ടിമറിവിജയം… സ്മൃതി ഇറാനിയ്ക്ക് അതത്ര ദുഷ്കരമല്ല. എന്തെന്നാല്‍ സ്മൃതി കരുത്തയായ വനിതയാണ്. അമേഠിയില്‍ രാഹുലിനെതിരെ സ്മൃതിയെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതും അവരുടെ താരപ്രഭയും കഴിവും കണക്കിലെടുത്തു തന്നെയാണ്. മോദി തരംഗം കൂടിയാകുമ്പോള്‍ അട്ടിമറി പ്രതീക്ഷിക്കാം.കുമാര്‍ വിശ്വാസാണ് ആം ആദ്മിയുടെ സ്ഥാനാര്‍ഥി.
സ്മൃതി ഇപ്പോള്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ്. മുന്‍ മോഡലും ടി.വി താരവുമായിരുന്ന അവര്‍ നിരവധി സീരിയലുകളുടെ നിര്‍മ്മാതാവുമാണ്. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ശുദ്ധമായ കുടിവെള്ളംഎത്തിക്കാനുള്ള ഒരു വലിയ പരിപാടി നടപ്പാക്കുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയും നടത്തിപ്പുകാരിയും കൂടിയാണ്സ്മൃതി.
ദല്‍ഹിയിലെ ഒരു പഞ്ചാബി ബംഗാളി കുടുംബത്തില്‍ 1976 മാര്‍ച്ച് 23നാണ് ജനിച്ചത്.സ്മൃതി മല്ഹോത്രയെന്നായിരുന്നു പേര. അച്ഛന് പഞ്ചാബി, അമ്മ ബംഗാളി. 2001യില്‍ ബാല്യകാലസുഹൃത്ത് സുബിന് ഇറാനിയെ വിവാഹം കഴിച്ചു.അങ്ങനെ സ്മൃതി പാഴ്സിയായി. രണ്ടു കുട്ടികളുണ്ട്. സുബിന് ഇറാനിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയും സ്മൃതിക്കൊപ്പമാണ്.നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പലപല അവാര്‍ഡുകളും വാരിക്കൂട്ടിയ അവര്‍ മികച്ച നടിക്കുള്ള ഇന്ത്യന്ടെലിവിഷന്അക്കാദമിയുടെ അവാര്‍ഡ് അഞ്ചു വര്‍ഷം തുടര്‍ച്ചയായി നേടിയിരുന്നു. ആറ് സ്റ്റാര്‍ പരിവാര്‍ അവാര്‍ഡുകളും കരസ്ഥമാക്കി. സീ ടിവിയുടെ രാമായണ് പരമ്പരയില്‍ സീതയുടെ വേഷമിട്ടിരുന്നു.
2003ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2004ല്‍ പതിനാലാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാന്ദ്നി ചൗക്കില്‍ കോണ്‍ഗ്രസ് നേതാവ്കപില് സിബലിനെതിരെ മല്‍സരിച്ചു. തോറ്റെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി തുടര്‍ന്നു. അതേ വര്‍ഷം യുവമോര്ച്ചയുടെമഹാരാഷ്ട്ര യൂണിറ്റ് വൈസ്പ്രസിഡന്റായി.
പിന്നീട്ബി.ജെ.പി സെക്രട്ടറിയായി. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയായി. ഇന്ത്യന്‍ സൈന്യത്തിലെവനിതകളുടെ ശാക്തീകരണമടക്കമുള്ളവിഷയങ്ങള് ദേശീയ ശ്രദ്ധയില്കൊണ്ടുവന്നത്സമൃതിയാണ്. 2011 ആഗസ്റ്റില്‍ അവര്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: