ശ്രീനഗര്‍: ജമ്മു കാശ്മീരിലും ബിജെപിക്കും നരേന്ദ്ര മോദിക്കും കിട്ടുന്ന സ്വീകാര്യതയും പിന്തുണയും എതിരാളികളെ ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്ത് ജമ്മുവില്‍ ബിജെപി നടത്തിയ റാലിയില്‍ പങ്കെടുത്ത ജനക്കൂട്ടമാണ് അവരെ ആദ്യം വിറളി പിടിപ്പിച്ചത്. എന്നാല്‍ അതിനു ശേഷവും സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ബിജെപിയോടുള്ള ആഭിമുഖ്യം കുറയ്ക്കാനുള്ള സംയുക്ത ആസൂത്രണ പദ്ധതിയെ തുടര്‍ന്നു ബിജെപിക്കെതിരേ നുണ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍.
മുഖ്യമന്ത്രി ഒമര്‍ ഫറൂഖ് മുമ്പ് എന്‍ഡിഎയുടെ സഖ്യ കക്ഷിയായിരുന്നെങ്കിലും ഈ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയോടു കടുത്ത എതിര്‍പ്പിലാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം വര്ദ്ധിക്കുന്നതുതന്നെയാണ് മുഖ്യ കാരണം. അതിനിടെ ഒമറിന്റെ പ്രതിപക്ഷമായ പിഡിപി നേതാവ് മെഹബൂബ മുഫ്തി ബിജെപിയോട് ആഭിമുഖ്യം കാണിച്ചിരുന്നത് ഒമറിന് പ്രശ്നമുണ്ടാക്കി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ വിഘടന വാദി സംഘടനകളുടെ നേതാവായ മിതവാദി മിര്‍വായിസ് ഝമര് ഫറൂഖ് കോണ്‍ഗ്രസിനേക്കാള്‍ സംസ്ഥാനത്തിനു ഗുണം എന്‍ഡിഎ ചെയ്തുവെന്ന പ്രസ്താവന നടത്തിയത്. ഇതെല്ലാം സംസ്ഥാനത്ത് ഹിന്ദു വികാരം ശക്തിപ്പെടുത്തുന്നതിന് ഇടയാക്കിയെന്ന വിശ്വാസത്തിലാണ് ബിജെപി വിരുദ്ധര്‍.
ഇൗ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപിക്കെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ഗുഢാലോചന നടത്തുകയാണ്. കാശ്മീര്‍ കാര്യത്തില്‍ പാര്‍ട്ടി നിലപാടു മാറ്റി മൃദു സമീപനം കൈക്കൊള്ളാമെന്നു നരേന്ദ്ര മോദിയുടെ ദൂതന് സന്ദേശവുമായി എത്തിയെന്ന പ്രചാരണവും മറ്റും അതിന്റെ ഭാഗമാണ്. ഹുറീയത്തിന്റെ തീവ്രവാദി നേതാവ് ഗീലാനിയുടെ പ്രസ്താവന പക്ഷേ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക സംഘടനകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനേ ഉപകരിച്ചിട്ടുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: