ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴകം ജയലളിതയുടെ എഐഎഡിഎംകെ തൂത്തുവാരുമെന്ന പഴയ സര്‍വേ റിപ്പോട്ടുകള്‍ തിരുത്തപ്പെടുന്നു. പ്രാദേശിക മാധ്യമങ്ങളുടെ സര്‍വ്വേയാണ് ജയക്ക് തിരിച്ചടി പ്രവചിക്കുന്നത്.
ആകെ 39 സീറ്റുകളില്‍ അവര്‍ക്ക് പരമാവധി 15 മുതല്‍ 20 സീറ്റുകളേ ജയക്കു വകയിരുത്തുന്നുള്ളു. ഡിഎംകെക്ക് അഞ്ചു മുതല്‍ 20 സീറ്റുകള്‍ കിട്ടാം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് അഞ്ചു മുതല്‍ 11 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് സര്‍വേ പറയുന്നത്.
2009ലെ തെരഞ്ഞെടുപ്പില്‍ ജയക്ക് ഒമ്പതു സീറ്റുകളാണ് ലഭിച്ചത്. അന്ന് ഡിഎംകെയ്ക്ക് 18 സീറ്റുകളും കോണ്‍ഗ്രസിന് എട്ടും ഇടതിനും മറ്റുള്ളവര്‍ക്കും രണ്ടു വീതം സീറ്റുകളുമാണ് കിട്ടിയത്. ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ വന്ന സര്‍വേകളില്‍ ജയക്ക് വലിയ നേട്ടമാണ് വിലയിരുത്തിയിരുന്നത്. പക്ഷേ, വിജയകാന്തിന്റെ പാര്‍ട്ടി, വൈകോയുടെ പാര്‍ട്ടി, ബിജെപി എന്നിവയടങ്ങിയ എന്‍ഡിഎയുടെ വരവോടെ അവസ്ഥ തകിടം മറിഞ്ഞെന്നാണ് പുതിയ സര്‍വ്വേ. ഇതോടെ പലയിടങ്ങളിലും കടുത്ത ത്രികോണ മല്സരമായെന്നാണ് വിശകലനം.
39 മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്ത്തിയിട്ടുങ്ക്ലും കോണ്‍ഗ്രസ് ഒരിടത്തും ജയിക്കില്ലെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ 99 നു ശേഷം ഇതാദ്യമായിരിക്കും കോണ്‍ഗ്രസിന് ഒറ്റസീറ്റും കിട്ടാതെവരിക. 18 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ സിപിഎമ്മിന്റെ അവസ്ഥയും മറ്റൊന്നാവില്ലെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. നക്കീരന്‍ വാരിക ബിജെപിക്ക് രണ്ടു സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ജൂണിയര്‍ വികടന് മുന്നണിക്ക് പത്തു സീറ്റാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: