ആറാം ഘട്ട തെരഞ്ഞെടുപ്പിന്റെ വേട്ടെടുപ്പ് ഇന്നാണ്. പൊതുതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ മൂന്നില്‍ രണ്ടിലെയും പ്രചാരണം അവസാന ഘട്ടത്തോടടുക്കുന്നു. ഈ അവസരത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപി ഇതുപോലെ നല്ല രീതിയിലുള്ള പചാരണം ഇതുവരെ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ഗതി നമുക്ക് അനുകൂലമാണ്. പ്രചാരണത്തില്‍ വ്യക്തത ദൃശ്യമാണ്. നേതാവിന്റെ അംഗീകാരം വളരെ ഉയര്‍ന്ന നിലയിലുള്ളതാണ്. പാരമ്പര്യ പിന്തുണയുള്ള പ്രദേശങ്ങള്‍ക്കു പുറമേ നാമമാത്ര പിന്തുണയുള്ള പ്രദേശങ്ങളിലും പാര്‍ട്ടിയുടെ അടിത്തറ ഭദ്രമായിക്കഴിഞ്ഞു.
ഇതിനെതിരായ കോണ്‍ഗ്രസിന്റെ പ്രചാരണരീതി അവ്യക്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. പ്രചോദനം നഷ്ടപ്പെട്ട അവസ്ഥയിലാണ് നേതൃത്വം. ഇതിനു പുറമേ ഭരണരംഗത്തെ പോരായ്മയും ആ പാര്‍ട്ടിക്ക് വളരെ ദോഷം വരുത്തിയിട്ടുണ്ട്. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ചില പ്രാദേശിക പാര്‍ട്ടികളും തങ്ങളുടെ പ്രദേശങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഈ പ്രാദേശിക പാര്‍ട്ടികളില്‍ പലതും പാരമ്പര്യമായി കോണ്‍ഗ്രസിന് എതിരാണ്. മൂന്നാം മുന്നണി അഥവാ ഫെഡറല്‍ മുന്നണിക്ക് ചില പ്രാദേശിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെങ്കിലും അവരുമായി വ്യക്തമായ തെരഞ്ഞെടുപ്പു സഖ്യമില്ല.
മിക്ക അഭിപ്രായ വോട്ടെടുപ്പും ബിജെ.പി/എന്‍ഡിഎ വിജയം ഉറപ്പിക്കുന്നവയാണ്. എന്‍ഡിഎ അല്ലാതെ വേറൊരു സഖ്യത്തിനും ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാദ്ധ്യത കാണുന്നില്ല. ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായി മാറിക്കഴിഞ്ഞു നരേന്ദ്രമോദി. ബിജെപി/എന്‍ഡിഎ വിജയം സാദ്ധ്യമാകുന്നതിലൂടെ വോട്ടര്‍മാര്‍ ഉയര്‍ന്ന ഉത്തരവാദിത്വമാണ് ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ഭരണത്തിലുണ്ടായ പ്രശ്നങ്ങള്‍ക്കെതിരായാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പോരാടുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ നമുക്ക് കഴിയണം. സല്‍ഭരണമാണ് നമ്മില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് എല്ലാ കണ്ണുകളും നമ്മളിലാണ്. നമ്മുടെ മേലുള്ള പൊതുസൂക്ഷ്മ നിരീക്ഷണം ദിവസങ്ങള്‍ കഴിയുന്തോറും കൂടിവരികയാണ്. ഒറ്റപ്പെട്ട നിരുത്തരവാദപരമായ പ്രസ്താവന പോലും അപകീര്‍ത്തി ക്ഷണിച്ചുവരുത്തും. അതിനാല്‍ ബിജെപിയുടെ ഓരോ അഭ്യുദയകാംക്ഷിയും ആത്മസംയമനം പാലിക്കുകയും സല്ഭരണത്തില് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം. ഇതായിരിക്കണം നമ്മുടെ പ്രധാന വിഷയം. ഇതിനു വിപരീതമായുള്ള നമ്മുടെ പ്രസ്താവനകള്‍ എതിരാളികളെ സഹായിക്കുക മാത്രമേ ചെയ്യൂ.
എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ന്യൂസ് ഏജന്‍സിയായ എഎന്‍ഐയുമായുള്ള ഒരു അഭിമുഖത്തില്‍ ശ്രദ്ധേയ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. അടുത്ത ഗവണ്മെന്റില് നിന്ന് പകവീട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാകുകയില്ല എന്ന്.
ഇന്ത്യയ്ക്ക് പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ അശാന്തരാണ്. ഉയര്‍ന്ന ചിന്താഗതിയുള്ളവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ജീവിതനിലവാരം ഉയരുന്ന സ്ഥിതിക്ക് തങ്ങളുടെ ജീവിതരീതിയും മാറുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, ജോലി, പാര്‍പ്പിടം, ആരോഗ്യം, ശുചിത്വമാര്ന്ന ചുറ്റുപാട് എന്നിവയില്‍ വളരെ തല്‍പ്പരരാണ് പുതിയ തലമുറ. അവര്‍ക്കു വേണ്ടുന്നതു ലഭ്യമാക്കാന്‍ കഴിയുന്നതാവണം രാഷ്ട്രീയമെന്നും അല്ലാതെ രാഷ്ട്രീയപ്പാര്ട്ടികള്ക്കിടയില്പ്പെട്ട് മടിയന്മാരാകാന് ആഗ്രഹിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ ഗവണ്മെന്റുകളെ ജനങ്ങള്‍ ഓര്‍മ്മിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും മുന്‍നിര്‍ത്തിയായിരിക്കും. അല്ലാതെ രാഷ്ട്രീയ ശത്രുക്കളുടെ മേലുള്ള സംഘട്ടനങ്ങളെ മുന്‍നിര്‍ത്തിയായിരിക്കില്ല. ഇതിന്റെ അര്‍ത്്ഥം നിയമനിഷേധം എന്നല്ല. ജനങ്ങള്‍ തെറ്റുചെയ്താല്‍ അത് സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈ അവസരങ്ങളില്‍ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കുകയും വേണം. അന്വേഷണോദ്യോഗസ്ഥര്‍ സത്യസന്ധരും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിധേയരാകാത്തവരും ആയിരിക്കണം. ഇതായിരിക്കണം അടുത്തസര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കേണ്ട ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: