മഥുര : പഴയ സ്വപ്ന സുന്ദരി ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് പേടിപ്പെടുത്തുന്ന സ്വപ്നമായിക്കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) സ്ഥാനാര്‍ത്ഥിയും നിലവില്‍ എംപിയുമായ ജയന്ത് ചൗധരിയാണ് ഹേമമാലിനിയുടെ മുഖ്യ എതിരാളി. മുന്‍ പ്രധാനമന്ത്രി ചരണ്‍ സിംഗിന്റെ ചെറുമകനും കേന്ദ്ര മന്ത്രി അജിത് സിംഗിന്റെ മകനുമാണ് ജയന്ത് ചൗധരി. 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി ആര്‍എല്‍ഡി സഖ്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് ചൗധരിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ താരങ്ങളില്‍ ഹേമമാലിനിയുമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ആര്‍എല്‍ഡി ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്തോറും അജിത് ചൗധരിയുടെ പ്രചാരണ തന്ത്രങ്ങള്‍ അപ്പാടെ തകര്‍ന്നു തരിപ്പണമാവുകയാണ്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിെന്റ മങ്ങിയ പ്രതിഛായയും എതിരഭിപ്രായവുമാണ് ഇതിനു കാരണം.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും വാശിയേറിയ പ്രചാരണങ്ങളാണ് ഈ മണ്ഡലത്തില്‍ അരങ്ങേറുന്നത്. ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേണ്ടമോദിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ മണ്ഡലത്തില്‍ നടന്നത്. തിങ്കളാഴ്ച നരേന്ദ്ര മോദി അഭിസംബോധന ചെയ്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കനത്ത ചൂടിനെ അവഗണിച്ച് ഒട്ടനവധി ജനങ്ങളാണ് പങ്കെടുത്തത്. ഇതെല്ലാം ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ജയന്ത് ചൗധരി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ബിജെപിയെ പ്രതിരോധിക്കാന്‍ ആര്‍എല്‍ഡി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി ചൊവ്വാഴ്ച റാലി സംഘടിപ്പിച്ചു. ജാട്ടുകള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ മറ്റ് പിന്നോക്ക സമുദായങ്ങളേയും മുസ്ലീമുകളേയും സ്വാധീനിച്ച് വോട്ട് വാങ്ങാന്നുള്ള തയ്യാറെടുപ്പാണ് പല രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ചൗധരിക്ക് എതിരാളികളായി രംഗത്തുണ്ട്.
66-ാം വയസ്സിലും അസാമാന്യ കരുത്തുമായാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്ന ഹേമാമാലിനി തന്റെ ഇത്തവണത്തെ ലോക്സഭാ പ്രവേശനത്തിന് തടസം സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ചൗധരി. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മാത്രം ശേഷിക്കെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഇരു സ്ഥാനാര്‍ത്ഥികളും കഠിന പരിശ്രമത്തിലാണ്. തെരഞ്ഞടുപ്പിനുശേഷം ഹേമമാലിനി മഥുരയിലേക്ക് താമസം മാറ്റുമെന്ന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: