ഗോഹട്ടി: നരേന്ദ്ര മോഡി ഇന്ദിരാഗാന്ധിയെപ്പോലെ കടുത്ത നിലപാടുകള്‍ എടുക്കുന്നയാളാണെന്ന് 110 വയസുകാരിയായ സത്യഭാമ ദാസ്. ഇതാണ് തന്നെ മോദിയിലേക്ക് ആകര്‍ഷിച്ചതെന്നാണ് വല്യമ്മൂമ്മയുടെ വാക്കുകളില്‍ തെളിയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിെന്റ ധാര്‍മ്മിക മൂല്യം ഉയരുമെങ്കില്‍ അടിയന്തരാവസ്ഥയിലെ അവസ്ഥ വന്നാല്‍ പോലും കുഴപ്പമില്ലെന്നാണ് ചോദ്യങ്ങള്‍ക്കുത്തരമായി അവര്‍ പറഞ്ഞത്. സത്യഭാമ ദാസായിരിക്കാം ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള വോട്ടര്‍. മുന്‍പൊക്കെ രാഷ്ട്രീയക്കാര്‍ സത്യസന്ധത കാണിച്ചിരുന്നു. ഇന്നത് കുറഞ്ഞുവരികയാണ്. ഇന്ദിരയെപ്പോലെ കരുത്തുള്ള ഒരു നേതാവിനെയാണ് നമുക്കു വേണ്ടത്. അവരുടെ ചില പ്രത്യേകത മോദിയില്‍ കാണുന്നുണ്ട്. അവര്‍ പറഞ്ഞു. 1904ല്‍ ബംഗ്ലാദേശിലെ ഹബീഗഞ്ജില് ജനിച്ച സത്യഭാമ ദാസ് 54ല്‍ ഗുവാഹതിയിലേക്ക് കുടിയേറി. ഗുവഹതി വനിതാ കോളേജ് റിട്ട. പ്രിന്‍സിപ്പലായ മകള്‍ക്കൊപ്പമാണ് ഇപ്പോള്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: