ന്യൂദല്‍ഹി: ഗുജറാത്തിലെ വികസന മോഡലിനെ പ്രകീര്‍ത്തിച്ച് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്.
മോദിയുടെആദര്ശത്തില് താനൊരു മാറ്റം കാണുന്നുണ്ട്. വികസനം, സദ്ഭരണം എന്നിവയാണ് പ്രസംഗങ്ങളില്‍ ഇപ്പോള്‍ മുഖ്യമായും പറയുന്നത്. മോദിക്കയച്ച കത്തില്‍ സ്വാമി അഗ്നിവേശ് ചൂണ്ടിക്കാട്ടുന്നു. അല്പകാലം മുന്‍പുവരെ ബിജെപിയുടേയും മോദിയുടേയും കടുത്ത വിമര്‍ശകനായിരുന്ന സ്വാമി അഗ്നിവേശിന്റെ നിലപാടു മാറ്റം ശ്രദ്ധേയമായിട്ടുണ്ട്. താങ്കളുടെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും വര്‍ഗീയ രാഷ്ട്രീയത്തെയും ജാതീയതയെയും കടന്നാക്രമിക്കുന്നത് കേള്‍ക്കാന്‍ മനസിന് സുഖമുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്‍ കുറച്ചു ദിവസമായി മാറ്റം കാണാനുണ്ട്. മോദിജിയുടെ ഒരു പുതിയ മുഖമാണ് ഞാനിപ്പോള്‍ കാണുന്നത്. അദ്ദേഹം കത്തില്‍ പറയുന്നു. മുന്‍പ് ഗുജറാത്ത് മോഡലിനെഅദ്ദേഹം വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: