ന്യൂദല്‍ഹി: ഹിന്ദി, മറാത്തി, സംസ്കൃതം, ഡോഗ്രി, നേപ്പാളി എന്നീ അഞ്ച് ഇന്ത്യന്‍ ഭാഷകളിലുള്ള ആകാശവാണി വാര്‍ത്താ വിഭാഗത്തിന്റ സൗജന്യ വാര്‍ത്താ എസ്എംഎസ് സേവനം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് പ്രാദേശിക ഭാഷകളില്സേവനം വ്യാപിപ്പിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞു.
http://newsonair.nic.in/smsservice എന്ന വെബ്സൈറ്റിലൂടെയോ 7738299899 എന്ന നമ്പരില്‍ AIR <space> NAME <dash> AGE <dash> GENDE RCODE <dash> LANGUA GECODE എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് അയച്ചോ രജിസ്റ്റര്‍ ചെയ്യാം.
പുരുഷന്മാരുടെ ജെന്‍ഡര്‍ കോഡ് M ഉം, സ്ത്രീകളുടെ ജെന്‍ഡര്‍ കോഡ് F ഉം ആണ്. ഹിന്ദിയുടെ ലാംഗ്വേജ് കോഡ് H ഉം, മറാത്തിയുടെ M ഉം, ഡോഗ്രിയുടെ D ഉം, സംസ്കൃതത്തിന്റെ S ഉം, നേപ്പാളിയുടെ N ഉം അണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: