കോട്ടയം: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ടു സിവില്‍ പോലീസുകാര്‍ക്ക് സസ്പെന്ഷന്. അനില്‍, ജോര്‍ജ്ജു കുട്ടി എന്നിവരെയാണ് കോട്ടയം എസ്.പി.അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.പരിക്കേറ്റ ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത കടയില്‍ നിന്ന് ലഭിച്ച പാരിതോികം പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: