വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പ്രശംസ. തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ ‘സബ് കാ സാത്ത്, സബ് കാ വികാസ് എന്ന മുദ്രാവാക്യം വലിയ കാഴ്ചപ്പാടുള്ളതാണെന്ന് തെളിഞ്ഞുവെന്ന് കെറി പറഞ്ഞു.
മോദിയുടെ വികസന അജണ്ട വളര്‍ച്ചയും ഉള്‍പ്പെടുന്നതാണ്. മോദിയുടെ മുദ്രാവക്യം പിന്തുണ അര്‍ഹിക്കുന്നതാണ്. ഇത് മഹത്തായ ഒരു കാഴ്ചപ്പാടാണ്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ചരിത്രപരവും തന്ത്രപരവുമായ സഹകരണത്തിനാണ് ഒരുങ്ങുന്നതെന്നും കെറി പറഞ്ഞു. ഭാരതത്തിലെ പുതിയ സര്‍ക്കാരിന് പുതിയ സാധ്യതകളും മുന്‍ഗണനകളുമാണ് ഉള്ളത്.
ഭാരത സന്ദര്‍ശനത്തിനു മുന്നോടിയായി സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കെറി. ഈ ആഴ്ച ദല്‍ഹിയിലെത്തുന്ന കെറി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: