ബംഗളൂരു: ബംഗളൂരുവില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. കായികാധ്യാപകരായ ലാല്‍ ഗിരി, വസിം പാഷ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇതില്‍ ഒരാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ പിടിയിലായ സ്കേറ്റിങ്ങ് ഇന്‍സ്ട്രക്ടര്‍ക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 14ാം തീയതിയാണ് ഈസ്റ്റ് ബംഗളൂരുവിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്കൂളില്‍ ആറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ കായികാധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.
സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ചെയര്‍മാനേയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: