ഗാസ: അമേരിക്കയുടെ വ്യോമ നിരോധനം മറികടന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി ഇസ്രായേലില്‍ വിമാനമിറങ്ങി. ചൊവ്വാഴ്ച്ച അമേരിക്ക ഇസ്രായേലിലേക്കും ഗാസയിലേക്കുമുള്ള വ്യോമഗതാഗതം നിരോധിച്ചിരുന്നു. ഇതു മറികടന്നാണ് കെറിയുടെ ബോയിങ് 757 ടെല്‍ അവീവ് വിമാനത്താവളത്തിലിറങ്ങിയത്. ഇസ്രായേല്‍ വിമാനത്താവളത്തില്‍ ഹമാസ് ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കെറി ഉടന്‍ തന്നെ ജെറുസലേമും റാമള്ളയും സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തങ്ങളുടെ രാജ്യത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ വ്യോമ നിരോധനം പിന്‍വലിക്കണമെന്ന് കെറിയോട് ആവശ്യപ്പെട്ടു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാസയ്ക്ക് 283 കോടി രൂപ നല്‍കുമെന്ന് കെറി അറിയിച്ചു.
ഇസ്രായേല്‍ നടത്തുന്ന യുദ്ധം മനുഷ്യത്വത്തിനെരെയുള്ള കടന്നുകയറ്റമാണെന്ന് പാലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലിക്കി അഭിപ്രായപ്പെട്ടു. ജനവാസകേന്ദ്രങ്ങളും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുന്ന രീതിയാണ് ഇസ്രായേല്‍ കൈക്കൊള്ളുന്നതെന്നും ഇതിനോടകം തന്നെ 2500 വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തിവച്ച് കരയുദ്ധത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള സൈനികനീക്കത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നതെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിക്കിപ്പീഡിയയിലെ ജീവചരിത്ര പേജില്‍ പാലസ്തീന്റെ പതാക പ്രത്യക്ഷപ്പെട്ടത് അമ്പരപ്പുളവാക്കി.എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പാലസ്തീന് പതാക നീക്കം ചെയ്തു. ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.
ഗാസയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരേയും ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി. പള്ളിയുടെ ചില ഭാഗങ്ങളും സെമിത്തേരിയും ആക്രമണത്തില്‍ തകര്‍ന്നു. ഷിജൈയ്യ പട്ടണത്തില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ അകലെയാണ് സെന്റ് പോര്‍ഫിറിയോസ് പള്ളി.
ഗാസയില്‍ ഈജിപ്ഷ്യന്‍ ഉടമ്പടി പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഹമാസിനോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച്ച നടത്തി. അതേസമയം സൈനിക നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ഇസ്രായേലും യുദ്ധത്തിന്റെ അവസാനം കാണാതെ പിന്നോട്ടില്ലെന്ന് ഹമാസും വ്യക്തമാക്കി. ഇതോടെ സമാധാന ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ചൊവ്വാഴ്ച്ച രാത്രി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ അഞ്ച് പള്ളികളും സ്റ്റേഡിയവും തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: