ഗാസ: ഗാസയില്‍ ഇസ്രായേല്‍ വീണ്ടും രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് റെഡ് ക്രോസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഗാസയില്‍ വെടിനിര്‍ത്തലിലൂടെ സമാധാനം പുനസ്ഥാപിക്കാനുള്ള ലോകനേതാക്കള്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സ്ഥിരമായുള്ള ഒരു വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇസ്രയേലിന്റെയും പലസ്തീനിന്റെയും അധികൃതരെ ഒരുമിച്ചിരുത്തി പ്രശ്നപരിഹാരമുണ്ടാക്കുകയെന്നതാണ് ബാന്‍ കീ മൂണിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് യുഎന്‍ അറിയിച്ചു. മരണസംഖ്യ കൂടുകയും ഇസ്രായേല്‍ കരയാക്രമണം വ്യാപിപ്പിച്ചതുമാണ് നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്താന്‍ ബാന്‍ കീ മൂണിനെ പ്രേരിപ്പിച്ചത്. യുഎന്‍ രക്ഷാസമിതി യോഗം ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും ഇത് ഇസ്രയേലിനെ അറിയിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു. തുര്‍ക്കിയും ഫ്രാന്‍സും സ്വന്തം നിലക്ക് സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഹമാസിന്റെ സഹായികളായ ഖത്തര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫ്രാന്‍സ് നീക്കങ്ങള്‍ നടത്തുന്നത്.
യുദ്ധത്തില്‍ ഇത് വരെ ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 373 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2,500 പേര്‍ക്ക് പരിക്കേറ്റു, ഏതാണ്ട് 61,000 പേര് അഭയാര്‍ത്ഥികളായി. മുതിര്‍ന്ന ഒരു ഹമാസ് നേതാവിന്റെ മകനടക്കം 24 പാലസ്തീന്‍കാര്‍ ഇന്നലെ കൊല്ലപ്പെട്ടു. യുദ്ധം ഇസ്രായേലിന്റെ സാധാരണ ജീവിതത്തെയും ബാധിച്ചുതുടങ്ങി. അഞ്ച് പട്ടാളക്കാര്‍ ഉള്‍പ്പടെ ഏഴ് ഇസ്രയേലി സൈനികര്‍ ഉല്‍പ്പടെ ഏഴ്പേര് കൊല്ലപ്പെട്ടിട്ടുണ്ട്. കൂടതല്‍ ഇസ്രായേലുകാരും സുരക്ഷിത മേഖലകളിലേക്ക് പാലയനം തുടങ്ങിയിട്ടുണ്ട്.
മധ്യഗാസയിലെ അല്‍ ബുറേജ് അഭയാര്‍ഥി ക്യാമ്പ് ഒഴിഞ്ഞുപോകാന്‍ താമസക്കാരോട് ടെലിഫോണില്‍ക്കൂടി ഇസ്രയേലി സേന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ ക്യാമ്പ് മറയാക്കി ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്ന്നാണിത്. ഇവിടെ ആക്രമണത്തിന് ഇസ്രായേല്‍ പദ്ധതിയുണ്ടെന്നു വേണം ഊഹിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: