കൊച്ചി: സാമ്പത്തിക കാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയും സംയോജനവുമാണ് ഇന്നത്തെ അനിവാര്യതയെന്നും അതിനുള്ള ക്രിയാത്മകമായ നിക്ഷേപങ്ങള്‍ക്കു വഴിയൊരുക്കുന്ന സാമ്പത്തിക കരുതല്‍ നടപടികളാണ് സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നതെന്നും ആര്‍ബിഐയുടെ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ചെയര്‍മാന്‍ ഡോ. ചരണ്‍ സിങ്. ‘യൂണിയന്‍ ബജറ്റ് 20142015: വിശകലനവും ഇന്ത്യന്‍ സാമ്പത്തികഘടനയുടെ പുരോഗതിയും’ എന്ന വിഷയത്തില്‍ കേന്ദ്ര പൊജു ബജറ്റിനെക്കുറിച്ച് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി വളരെ കരുതലോടെ സാഹചര്യങ്ങള്‍ക്കിണങ്ങും വിധം അനുയോജ്യമായ റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചതെന്ന് ഡോ.സിങ് പറഞ്ഞു.
പ്രതീക്ഷിച്ച വിധത്തിലുള്ള ബജറ്റ് അല്ലെങ്കില്‍ക്കൂടിയും വിദേശ നിക്ഷേപത്തെ ഏറെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ഗുണകരമാണ്. ചിലവ് നിയന്ത്രിക്കാനായി എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് കമ്മറ്റി, സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം എന്നിങ്ങനെ പ്രതീക്ഷ നല്‍കുന്ന വളരെയധികം മേഖലകള്‍ ബജറ്റില്‍ ഇടം നേടി. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി, വയോജനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബജറ്റ് മൗനം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ബജറ്റ് സര്‍ക്കാറിന്റെ ധനനയത്തെ സൂചിപ്പിക്കുന്നുവെന്നും മാക്രോ എക്കണോമിക്‌സില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇതിനാവുമെന്നും കെര്‍ റേറ്റിങ്‌സ് ചീഫ് എക്കണോമിസ്റ്റ് മദന്‍ സബ്‌നിവാസ് പറഞ്ഞു. വ്യാവസായിക വളര്‍ച്ചയില്‍ രാജ്യം പുരോഗതി കൈവരിച്ചു തുടങ്ങിയിട്ടുണ്ടെന്നും സാമ്പത്തിക വര്‍ഷത്തിന്റെ കാല്‍ഭാഗമാകുമ്പോഴേക്കും കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ നികുതി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ച് ഏണസ്റ്റ് ആല്‍ഡ് യങ് ലിമിറ്റ!ഡ് അസോസിയേറ്റ് ഡയറക്ടര്‍മാരായ അനില്‍ ലൂക്കോസ്, ദീപക് വി. റാവു എന്നിവര്‍ സംസാരിച്ചു.
ഫിക്കി കേരള ഘടകം മുന്‍ ചെയര്‍മാന്‍ ഡേവിഡ് മൂക്കന്‍, സി.പി.പി.ആര്‍ ചെയര്‍മാന്‍ ഡോ. ധനുരാജ്, !ഇന്ത്യന്‍ ചേംബര്‍ ഓപ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് എ.എ. അബ്ദുള്‍ അസീസ്, സതീഷ് പായല്‍ (എയര്‍ ഏഷ്യ), സാവ്യോ മാത്യു (ഫിക്കി കേരളാ ഘടകം മേധാവി) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഫിക്കി), സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍), ഏണസ്റ്റ് ആന്‍ഡ് യങ് എന്നിവര്‍ സംയുക്തമായാണ് കേന്ദ്ര പൊജു ബജറ്റ് വിശകലനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എയര്‍ ഏഷ്യ എന്നിവരും പരിപാടിയില്‍ സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: