സിഡ്നി: മലേഷ്യന്‍ എംഎച്ച് 370 വിമാനം തകര്‍ന്നതായി ഓസ്ട്രേലിയന്‍ അധികൃതര്‍. ഇന്ത്യന്മഹാസമുദ്രത്തിന്റെ അജ്ഞാതമായ സ്ഥലത്ത് വിമാനം തകര്‍ന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിമാനത്തിനായുള്ള അവസാന തെരച്ചില്‍ നടത്തിയ ദൂമര് എയര്‍ലൈനറാണ് വിവരം കൈമാറിയത്.
സാറ്റ്ലൈറ്റ് റിപ്പോര്‍ട്ട്, വിമാനത്തിന്റെ ആന്തരികഘടന, മറ്റ് വിവരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിമാനം തകര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചത്. വിമാനം പെയിലറ്റില്ലാതെ സ്വയമേ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുകളിലൂടെ എഞ്ചിന് നിലയ്ക്കുന്നത് വരെ പറന്നതായി ഓസ്ട്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ ചീഫ് കമ്മീഷണര്‍ മാര്ട്ടിന് ഡൊലാന്‍ പറഞ്ഞു. വിമാനം സ്വയം സഞ്ചരിക്കത്തക്ക വിധത്തിലുള്ള ഓട്ടോമാറ്റിക് സംവിധാനത്തിലായിരുന്നു തകരുന്നതുവരെയും സഞ്ചരിച്ചിരുന്നത്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 8 ന് ക്വലാലമ്പൂരില്‍ നിന്നും ബീജിങ്ങിലേക്ക് 239 യാത്രക്കാരെയും വഹിച്ചുകൊണ്ടാണ് മലേഷ്യന്‍ വിമാനമുയര്ന്നത്. എന്നാല്‍ ഏതാനും മണിക്കൂര്‍ നിയന്ത്രണത്തിലായിരുന്ന വിമാനം പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം തകര്‍ന്നിരിക്കാമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഓസ്ട്രേലിയയും ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇപ്പോഴും വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ തങ്ങളുടെ ഉറ്റവര്‍ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയുമായി സര്‍ക്കാര്‍ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: