മായ
സൃഷ്ടിയും സ്രഷ്ടാവും, സൃഷ്ടിജാലവും, സൃഷ്ടിക്കുള്ള സാമഗ്രിയും ദൈവം തന്നെയാണ് എന്ന് വെളിപ്പെടുത്തുന്നതിലൂടെ സൃഷ്ടി നടന്നിട്ടില്ല എന്നത് നിര്‍വിവാദം സ്വയമേ വെളിപ്പെടുത്തുകയാണ്. എന്താണോ ഉള്ളത് അതു തന്നെയാണ് നാമരൂപാത്മകമായ പ്രപഞ്ചമായി കാണപ്പെടുന്നത്. സൃഷ്ടി എന്നാല്‍ ഉള്ളത് സ്വയമേ വ്യാകൃതമായി വരിക എന്നാണ് അര്‍ത്ഥം. സ്വര്‍ണ്ണത്തില്‍ നിന്നും ആഭരണം ഉണ്ടായി വരുന്നതുപോലെ.ദൈവീകമായ മായ തപസ്സിന്റെ ശക്തിയാല്‍ മനോമാലിന്യങ്ങള്‍ ഒഴിഞ്ഞിരിക്കുന്നവരുടെ ബുദ്ധി ഏകാഗ്രവും അതീവ സൂക്ഷ്മവുമായിരിക്കും. അങ്ങനെയുള്ള ബുദ്ധിക്ക് ദൈവത്തില്‍ നിന്ന് അഭിന്നമായി മായയെ ദര്‍ശിക്കുവാനും മായയെ ദൈവത്തിന്റെ ഒരു ഭാവമായിക്കണ്ട് സ്നേഹിക്കുവാനും കഴിയുന്നു. കുറ്റമറ്റ ഒരു മായാദര്‍ശനം പ്രദര്‍ശിപ്പിക്കുവാനായി നാരായണ മഹര്‍ഷിയുടെ ദൈവദര്ശനത്തിലെ ഒരു ശ്ലോകം ധ്യാനത്തിനായി എടുക്കുന്നു:
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേ നീക്കി-
സ്സായുജ്യം നല്കുമാര്യനും.
…..തുടരും
– സ്വാമി അദ്വൈതാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: