ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഏറ്റവും മികച്ചതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഒരുക്കിയതിലും മികച്ച സൗകര്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിളിച്ചു ചേര്‍ത്ത ഹജ്ജ് കമ്മറ്റി യോഗത്തിനു ശേഷമാണ് എന്‍ഡിഎ സര്‍ക്കാരിനെ പ്രശംസിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയത്. ഹജ്ജ് തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന എയര്‍ഇന്ത്യയുടെ നടപടി തടഞ്ഞതും തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതുമുള്പ്പെടെ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച കര്‍ശന നടപടികള്‍ യോഗത്തില്‍ വിദേശകാര്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: