ചാരുംമൂട്: കരിമുളയ്ക്കല്‍ പുതിയതായി പണികഴിപ്പിച്ച ചാരുംമൂട് കാര്യാലയത്തിന്റെ സമര്‍പ്പണം നാളെ രാവിലെ 11ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് നിര്‍വ്വഹിക്കും. ചാരുംമൂട് താലൂക്ക് സംഘചാലക് ബി.മനോജ് അധ്യക്ഷത വഹിക്കും. കായംകുളം ശ്രീരാമകൃഷ്ണാശ്രമം സ്വാമി കൈവല്യാനന്ദ മഹാരാജ് ദീപപ്രോജ്ജ്വലനവും ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്.ശശിധരന് മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. പ്രാന്ത സഹസേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, ജില്ലാ സംഘചാലക് ഡി.ദിലീപ് എന്നിവര്‍ ആശംസ പ്രസംഗം നടത്തും. കാര്യാലയ നിര്‍മ്മാണ സമിതി കണ്‍വീനര്‍ എസ്.മോഹനകുമാര്‍ സ്വാഗതവും കോശാധ്യക്ഷന്‍ റ്റി.എസ്. രവീന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: