കൊച്ചി: ടി പികേസില്‍ പുനരന്വേഷണം നടത്താന്‍ പ്രധാനമന്ത്രി മോദി അടിയന്തിരമായി ഇടപെടണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. ജയില്‍പുള്ളികള്‍ക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ലഭിക്കുന്നത്.ഈ കൊലപാതകത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ആര്‍ക്കുവേണ്ടിയാണ് കങ്കാണിപ്പണി നടത്തുന്നത്. പേഴ്സണല്‍ മന്ത്രാലയം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുനല്കിയിട്ടും നടക്കാത്തിനു പിന്നില്‍ ചെന്നെയിലെ അബ്കാരി മുതലാളിയും ഉദ്യോഗസ്ഥന്മാരും തമ്മിലുളള അവിഹിതബന്ധങ്ങളാണെന്ന് രമ ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപയാണ് കേസ് അട്ടിമറിക്കാന്‍ വിനിയോഗിച്ചിട്ടുളളത്.യഥാര്‍ഥകുറ്റവാളികളെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ അവസാന ആളും മരിച്ചുവീഴുവരെ കേസുമായി മുന്നോട്ടുപോകുമെന്നും രമ വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആര്.എം.പിയുടെ നേതൃത്വത്തില്‍ സി.ബി.ഐയുടെ കൊച്ചി ഓഫീസിലേക്ക്് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാര്‍ച്ചിന് ആര്.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ വേണു,ടി.പിയുടെ ഭാര്യയും പാര്‍ട്ടി സംസ്ഥാനനേതാവുമായ കെ കെ രമ എന്നിവര്‍ നേതൃത്വം നല്കി. സി.ബി.ഐ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമ്മേളനം എന്‍ വേണു ഉദ്ഘാടനം ചെയ്തു.
ടി പി കേസിലെ ഉന്നതഗൂഢാലോചന സംബന്ധിച്ച തുടരന്വോഷണം നടത്തണമെന്നത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്ന് വേണു പറഞ്ഞു.സി.ബി.ഐയിലും ചിലപുഴുക്കുത്തുകളുണ്ട്.സി.ബി.ഐ ചെന്നൈ യൂനിറ്റിലെ അരുണാചലത്തെപോലുള്ളവര് പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളാണ്. വേണു പറഞ്ഞു. സമരസമിതി ചെയര്മാന് ടി എല്‍ സന്തോഷ് അധ്യക്ഷതവഹിച്ചു.നേതാക്കളായ കെ ബി ഹരിഹരന്,പി പി മോഹനന്,കെ പി പ്രകാശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: