തിരുവനന്തപുരം : ആറന്മുള വിമാനത്താവള നിര്‍മാണവുമായി ഇനി സഹകരിക്കുന്ന പ്രശ്നമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.ആറന്മുള വിഷയത്തില്‍ ദേശീയഹരിത ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്നുള്ള സാഹചര്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആറന്മുള വിമാനത്താവളത്തിന് നിയമപരമായ നിരോധനം ഉള്ളതിനാല്‍ സര്‍ക്കാര്‍ നിര്‍മ്മാണവുമായി സഹകരിക്കില്ല. കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കേണ്ടത്.
സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് അനുരൂപവും തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും പാരിസ്ഥിതികമായി ഏറ്റവും കുറഞ്ഞ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ പദ്ധതി നടപ്പാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ നിലപാട് ദേശീയഹരിത ട്രൈബ്യൂണല്‍ തള്ളിയിട്ടില്ല. അതുകൊണ്ടു തന്നെ ട്രൈബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതില്ല. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പരിഗണിക്കേണ്ടത്. പദ്ധതി പ്രദേശത്ത് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുത് എന്നാണ് ഹരിതട്രൈബ്യൂണലിന്റെ ഉത്തരവ് . ഈ ഉത്തരവ് ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
ആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ ഇനി സഹകരിക്കില്ലെന്ന് ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആറന്മുളയിലെ വ്യാവസായിക മേഖലാ പ്രഖ്യാപനം പിന്‍വലിക്കുന്നത് സംബന്ധിച്ചോ, വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ പത്തുശതമാനം ഓഹരിയെടുത്തത് പിന്‍വലിക്കുന്നത് സംബന്ധിച്ചോ ആരും ഒരു സൂചനയും നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: