കൊച്ചി: താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്നു എന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയും കൂടിയായ അനിതാ പ്രതാപ് പറഞ്ഞു.
പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിനോടൊപ്പം ജപ്പാനിലായതിനാലാണ് എ.എ.പിയുടെ സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം താന്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കില്ലെന്നും അനിത പറഞ്ഞു.
അര്‍ഹമായ സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് അനിതാ പ്രതാപ് രാജി വയ്ക്കുകയാണെന്ന് വാര്‍ത്ത പരന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: