ആലുവ: നേത്രചികിത്സാ വിദഗ്ദ്ധന് ഡോ. ടോണി ഫെര്‍ണ്ണാണ്ടസിന്റെ 80-ാം ജന്മദിനാഘോഷം ജനസേവ ശിശുഭവനിലെ അനാഥബാല്യങ്ങള്ക്കൊപ്പം. ശിശുഭവനിലെത്തിയ അദ്ദേഹത്തെയും കുടുംബാംഗങ്ങളേയും ജനസേവ ചെയര്മാന് ജോസ് മാവേലിയും പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്. കെ. നായരും ചേര്‍ന്ന് സ്വീകരിച്ചു.
80 വയസ്സുവരെ തനിക്ക് ആയുസ്സ്തന്ന ദൈവത്തിന് നന്ദി പറഞ്ഞ ഡോ. ടോണി ഫെര്‍ണാണ്ടസ് 80-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കണമെന്ന് പലരും നിര്‍ദ്ദേശിച്ചെങ്കിലും ജനസേവ ശിശുഭവനിലെ അനാഥ ബാല്യങ്ങളോടൊപ്പം ആഘോഷിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റേതിനേക്കാളും വിലപ്പെട്ടതാണെന്ന് പറഞ്ഞു. അദ്ദേഹം ജന്മദിനകേക്ക് മുറിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെതായി വിരുന്നു സല്‍ക്കാരവും ഉണ്ടായിരുന്നു.
ജനസേവ പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്. കെ. നായര്‍, കണ്‍വീനര്‍ ജോബി തോമസ്, എ.എസ്. രവിചന്ദ്രന്‍, പി. ജെ. പീറ്റര്‍, ജാവന് ചാക്കോ, ചിന്നന് ടി. പൈനാടത്ത്, എം. എന്‍. സത്യദേവന് തുടങ്ങി സാമൂഹ്യസേവനരംഗത്തെ നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: