ആഗ്രാ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീയുള്‍പ്പടെ നാല് പേര് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷനറി ട്രക്കുമായിട്ടാണ് ഇവരുടെ കാര്‍ കൂട്ടിമുട്ടിയത്.
അര്‍ദ്ധ രാത്രിയോടെയായിരുന്നു കകുവാ പോലീസ് സ്റ്റേഷനും റോഹതയ്ക്കുമിടയിലായി അപകടം ഉണ്ടായത്. ശിവപുരിയില്‍ നിന്നും ബദരീനാഥിലേയ്ക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: