ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മാതാ അമൃതാനന്ദമയിദേവിയേയും മോശമായി ചിത്രീകരിച്ച് വീണ്ടും കോളേജ്മാഗസീന്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ കോളേജിലെ മാഗസീനിലാണ് ഇവരെ അപമാനിക്കുന്നത്.
എണ്‍പതാമത്തെ പേജില്‍ കള്ളികള്‍ പൂരിപ്പിക്കാന്‍ കൊടുത്തിരിക്കുന്നതില്‍ വലത്തോട്ട് എന്ന് എഴുതി അതില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളും ഫോട്ടോയും പ്രധാനമന്ത്രിയേയും അമൃതാനന്ദമയീദേവിയേയും ലക്ഷ്യം വെച്ചാണ്. പേജിന്റെ ഒരു ഭാഗത്ത് ഇവരുടെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്. അതിനടുത്തായി കൊടുത്തിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉമ്മ വില്‍ക്കുന്ന അമ്മ? രണ്ടാമത്തേത് നമോ = നായിന്റെ മോന് എങ്കില്‍ നമോ ആര്? ശ്രീകൃഷ്ണ കോളേജ് ഭരിക്കുന്ന എസ്എഫ്ഐ യൂണിയനാണ്. കഴിഞ്ഞ 26നാണ് കോളേജ് മാഗസിന് പുറത്തിറക്കിയതെന്ന് പറയുന്നു. അന്നുതന്നെ കോളേജ് അടക്കുകയും ചെയ്തു. അടുത്ത ദിവസമാണ് കോളേജ് തുറന്നത്. അപ്പോഴാണ് മറ്റുവിദ്യാര്‍ത്ഥികളുടെ കയ്യില്‍ മാഗസിന് കിട്ടയതും മാഗസിനെ വിവാദപരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതും.
കുന്നംകുളം പോളിടെക്നിക്കിലും കോളേജ് മാഗസിനീല് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഭീകരരുടെ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: