കൊല്ലം: പത്താനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. സ്പ്രേ മുഖത്തടിച്ചു ബോധം കെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം.
രാവിലെ ട്യൂഷന് പോകുമ്പോഴാണ് സംഭവം. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി ട്യൂഷന് സെന്ററിലെത്തിയതും ബോധം കെട്ടു വീണു. ട്യൂഷന് സെന്റര്‍ അധികൃതരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ബോധം തെളിഞ്ഞ പെണ്‍കുട്ടിയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചകാര്യം അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: