ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോറന്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ നടപടി എടുക്കും. അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയവരില്‍ 119 പേരെ തിങ്കളാഴ്ച രാത്രി പാറ്റ്ന എക്പ്രസില്‍ മടക്കി അയച്ചിരുന്നു. ഇവര്‍ മടങ്ങിയെത്തുമ്പോള്‍ സംരക്ഷണം ഉറപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ മനുഷ്യക്കടത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിശദ വിവരങ്ങള്‍ തേടി ഝാര്‍ഖണ്ഡിലേക്ക് പോകും. കേസില്‍ അറസ്റ്റിലായ രണ്ടുപ്രധാന പ്രതികളെയും അവിടേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ഹൈക്കോടതി സര്‍ക്കാരിെന്റ വിശദീകരണം തേടി
കൊച്ചി: ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയത് സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിെന്റ വിശദീകരണം തേടി. ആള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ ഋവൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡനൃ ഐസക്ക് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് കെ.രാമകൃഷ്ണെന്റ നടപടി. ഹര്‍ജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: