കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചും പ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ത്തും പ്രദേശങ്ങളിലെങ്ങും സംഘര്‍ഷമുണ്ടാക്കുകയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍. ബര്‍ദ്വാന്‍ ജില്ലയിലെ ജമൂരിയയിലാണ് സംഘര്‍ഷം നിത്യസംഭവമായിരിക്കുന്നത്.
ഇതിനു സമാനമായ സംഭവങ്ങള്‍ മറ്റു പലിയിടങ്ങളിലും നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. കൂച്ച്ബീഹാര്‍ ജില്ലയിലെ തൂഫാന്‍ഗഞ്ചില്‍ ബിജെപി പ്രവര്‍ത്തകരെ സംഘടിതമായി തൃണമൂലുകാര്‍ ആക്രഗമിക്കുന്നുണ്ട്.
ജമൂരിയ ഉള്‍പ്പെടുന്ന അസാനോള്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് വിജയിച്ചത് ബിജെപിയുടെ ബാബുല്‍ സുപ്രിയോ ആണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ തൊഴിലാളിനേതാവ് ദോളാ സെന്നിനെ 70,000 വോട്ടുകള്‍ക്കാണ് സുപ്രിയോ തോല്‍പ്പിച്ചത്. തോല്‍വിയിലുള്ള വിരോധം വോട്ടര്‍മാരോട് തീര്‍ക്കാനാണ് ആക്രമണങ്ങളെന്നു വിലയിരുത്തപ്പെടുന്നു.
ആക്രമണം ഭയന്ന് ഗ്രാമത്തില്‍നിന്ന് ഒട്ടേറെ പേര് വീടുവിട്ടു പോയിട്ടുണ്ട്. “ഞങ്ങള്‍ വോട്ടുചെയ്തത് ബിജെപിക്കാണ്. അതവര്‍ക്ക് അറിയാം. അതാണ് ഈ ആക്രമണങ്ങള്‍ക്കു കാരണം,” വീടു തകര്‍ക്കപ്പെട്ട ഒരാള്‍ പറഞ്ഞു.
വീടുവിട്ടു പോയവരെ തിരികെ കൊണ്ടുവന്നു താമസിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മന്‍കൈ എടുക്കുന്നുണ്ട്. പ്രദേശത്തെ ബിജെപി എംപി സുപ്രിയോ പറഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടാ സര്‍ക്കാര്‍ നടത്തി സ്വന്തം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നാണ്. തൃണമൂല്‍ പ്രവര്‍ത്തകരുടെയും വെടിവെയപ്പിനെയും തുടര്‍ന്ന് വിവിധ സംഭവങ്ങളിലായി 22 ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കുണ്ട്. ബിജെപി ദേശീയ നേതാക്കള്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: