അങ്കമാലി: കൊരട്ടിക്കു സമീപം പൊങ്ങത്ത് വെച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോയ ഗുഡ്സ് ട്രെയിനിന്റെ ആക്സിലിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്നലെ എറണാകുളത്തു നിന്ന് വടക്കോട്ടുള്ള പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പാലക്കാട്ടേക്കു പോകുകയായിരുന്ന ചരക്കു തീവണ്ടിയുടെ ചക്രങ്ങള്‍ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള പാതയില്‍ തടസ്സങ്ങളൊന്നുമില്ലാത്തതിനാല്‍ വടക്കോട്ടുള്ള തീവണ്ടികള്‍ അതു വഴി തിരിച്ചു വിട്ടു. ഉച്ചയ്ക്ക് ശേഷം ഗതാഗതം സാധാരണ നിലയിലായി.
തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ (വേണാട്) എക്സ്പ്രസ്, തിരുവനന്തപുരം കോഴിക്കോട് (ജനശതാബ്ദി), നാഗര്‍കോവില്‍ മംഗലാപുരം (പരശുറാം) എക്സ്പ്രസ്, എറണാകുളം ബിലാസ്പൂര്‍ എക്സ്പ്രസ്, തിരുവനന്തപുരം ഗൊരഖ്പൂര്‍ എക്സ്പ്രസ്, എറാണാകുളം ബാംഗ്ലൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: