ഖാഗാരിയ: ബീഹാറിലെ ഖാഗാരിയ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുധനിര്‍മാണശാല പോലീസ് കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് ഫുട്കിച്ചാക ഗ്രാമത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ആയുധനിര്‍മാണശാല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി.
ഫുട്കിച്ചാക ഗ്രാമത്തില്‍ ഒരു വീടിനോടു ചേര്‍ന്നാണ് ആയുധനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ അറിയിച്ചു. മിനുക്കുപണി പൂര്‍ത്തിയായ നാലു പിസ്റ്റലുകള്‍, നിര്‍മാണത്തിലിരിക്കുന്ന നിരവധി ആയുധങ്ങള്‍, ആയുധനിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും ഇവിടെനിന്നു പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: