മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. മുംബൈ ഓഹരി വിപണി വില സൂചികയായ സെന്‍സെക്സ് 125.37 പോയിന്റ് ഉയര്‍ന്ന് 24,323.39 പോയിന്റിലും ദേശീയ ഓഹരി വിപണി വില സൂചിക നിഫ്റ്റി 18.45 പോയിന്റ് ഉയര്‍ന്ന 7271.35 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
ഡോളറിനെതിരെ രൂപ 13 പൈസ നേട്ടം കൈവരിച്ച് 58.64ല്‍ എത്തി. വിപണിയുടെ നേട്ടത്തോടെയുള്ള തുടക്കമാണ് ഇതിന് കാരണം. ഇന്നലെ 14 പൈസ നഷ്ടത്തില്‍ 58.77ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: