ആറന്മുള: നാഗരിക സംസ്കാരം ഗ്രാമീണ സംസ്കാരത്തിന് മേല്‍ പറന്നിറങ്ങുമ്പോള്‍ ഒരു ജനത അതിന്റെ ശ്വാസവും ജീവിതവും നഷ്ടപ്പെടുത്തുന്നതിന്റെ പ്രതിഷേധങ്ങള്‍ വര്‍ണ്ണങ്ങളില്‍ നിറഞ്ഞപ്പോള്‍ ആറന്മുളയിലെ ചിത്രകാരന്മാരുടെ മുന്നു ദിനങ്ങള്‍ നീണ്ട സംഗമം ചരിത്ര വിസ്മയമായി. ആറന്മുളയുടെ മണ്ണും ചെളിയും ക്യാന്‍വാസില്‍ മാധ്യമമായി ഉപയോഗിച്ചു കൊണ്ട് ചിത്രകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്നതിനോടൊപ്പം ആറന്മുളയിലെ മണ്ണ് ഉപയോഗിച്ച് വിമാനത്താവള വിരുദ്ധ ആശയം പ്രകടിപ്പിക്കുന്ന തീവ്രമായ സൃഷ്ടികളും, പച്ചപ്പില്‍ അന്യം നിന്നുപോയ കാര്‍ഷിക ഉപകരണങ്ങളായ മണ്‍വെട്ടിയും കൊയ്ത്തരിവാളും അടങ്ങിയ കാര്‍ഷിക സംസ്കാരത്തിന്റെ ഭൂതകാല ഓര്‍മ്മകളെ രൂപപ്പെടുത്തുന്ന സൃഷ്ടികളും പമ്പയുടെ കരയില്‍ വര്‍ണ്ണങ്ങളായി പെയ്തിറങ്ങി.
വരാന്‍ പോകുന്ന ജീവിതത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള ഓര്‍മ്മകളും നിശബ്ദമായ എന്റെ ഗ്രാമം എന്ന സങ്കല്‍പ്പവും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി മീന്‍പിടിത്തത്തിനു മുമ്പ് തന്റെ വല ചിട്ടപ്പെടുത്തുന്ന സന്ദര്‍ഭവും ചിത്രങ്ങളായി രൂപപ്പെട്ടു. ആറന്മുളയിലെ പമ്പയെയും ഓളങ്ങളെയും മനുഷ്യനെയും വരച്ച ചിത്രകാരന് തന്നെ കാര്‍ഷിക സംസ്കൃതിയെ വീണ്ടെടുക്കാനുള്ള വാഗ്ദാനം പോലെ തൂങ്ങിയാടുന്ന കൊയ്ത്തരിവാളും വരച്ചു ചേര്‍ത്തു.
നാല്പതോളം ക്യാന്‍വാസുകളിലായി പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ ആറന്മുളയിലെ നദിക്കരയില്‍ സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്, തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പല്‍ എന്‍.എന്‍. റിംസണ്‍, മാവേലിക്കര രാജാ രവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പല്‍ ടെന്‍സിംഗ് ജോസഫ്, ആര്. പാര്‍ത്ഥസാരഥി വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. കുമ്മനം രാജശേഖരന് സ്വാഗതവും പ്രദീപ് അയിരൂര്‍ നന്ദിയും രേഖപ്പെടുത്തി.
എന്‍.എന്‍. മോഹന്‍ദാസ്, എന്‍.ജി. സുരേഷ്, കാരക്കാമണ്ഡപം വിജയകുമാര്‍, നേമം പുഷ്പരാജ്, ബാബു സി., വില്‍സണ്‍ പൂക്കായി, സാജു മണ്ണത്തൂര്‍, സുരേഷ് കൂത്തുപറമ്പ്, എം.ടി. ജയലാല്‍, ആര്. പ്രകാശ്, ഫാദര്‍ ജോര്‍ജി ജോസഫ്, കെ.ജി. ജോതിലാല്‍, ബിന്ന്ദി രാജഗോപാല്‍, ഡോ. അജിത്ത്, സജിത ശങ്കര്‍, മോഹനന് ചാലാട്, ടി. രാഘവന്, സജിത്ത് പനയ്ക്കല്‍, പി.ടി. ദേവന്, അശോക് കുമാര്‍ ഗോപാലന്, കെ.എസ്. പ്രസാദ് കുമാര്‍, ആര്. സതീഷ്, സുനില്‍ലാല്‍, ദുര്‍ഗാദാസ് എ.റ്റി., ടി.എ.എസ്. മേനോന്, ഉദയകുമാര്‍, ശ്രീജി ഈരേഴ, നന്ദന് എറണാകുളം, ബാലമുരളീകൃഷ്ണന്‍, സജിത്ത്, ആര്. പ്രകാശ് കടമ്പനാട്, ജ്യോതിലാല്‍, കൃഷ്ണകുമാര്‍, ശോശ ജോസഫ്, പ്രഭുലാല്‍ എസ്.പി., വിദ്യ ആര്. ശേഖര്‍, സി. ഹണി, പ്രമോദ് കുരമ്പാല, എം.എസ്., വിനോദ്, ബിനു ബേബി, കെ.ജി. അനില്‍കുമാര്‍, രതീഷ് കുമാര്‍, റ്റി.എസ്. പ്രസാദ്, ജി. സുരേഷ് കുമാര്‍, സൗരഭ് കേശവ് എന്നീ ചിത്രകാരന്മാരാണ് ചിത്രങ്ങള്‍ സമര്‍പ്പിച്ചത്.
ജനറല്‍ കണ്‍വീനര്‍ ആര്. മധു, സെക്രട്ടറി വിഷ്ണു കെ. സന്തോഷ്, പി.പി. ചന്ദ്രശേഖരന് നായര്‍, റ്റി. രഘുനാഥ്, ആറന്മുള വിജയകുമാര്‍, വിജയന് മുളയ്ക്കല്‍, കെ.കെ. ഉണ്ണി, മോഹന്‍കുമാര്‍, അനി പുത്തേത്ത്, അശോകന് മാവുനില്‍ക്കുന്നതില്‍, പി.പി. വിജയന് നായര്‍, അമ്പോറ്റി എന്നിവര്‍ ചിത്രകാര മഹാസംഗമത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: