ലക്നൗ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി. രാഹുല്‍ തെരഞ്ഞെടുപ്പു ദിവസമായ ഇന്ന് സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശിച്ചതിനെതിരേയാണ് എഎപി രംഗത്തെത്തിയിരിക്കുന്നത്.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വോട്ടെടുപ്പ് നടക്കുന്ന അമേഠിയില്‍ രാഹുല്‍ എത്തിയതായി എഎപി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും എഎപി കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും എഎപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: