ന്യൂദല്‍ഹി: പത്തുവര്‍ഷമായി നരേന്ദ്രമോദിയെ ‘ബഹിഷ്ക്കരിച്ച’ സര്‍ക്കാര്‍ ചാനലായ ദൂരദര്ശന് വാര്‍ത്താ വിഭാഗം മോദിയുടെ അഭിമുഖം വളച്ചൊടിച്ചത് വിവാദമാകുന്നു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി ദൂരദര്‍ശനില്‍ നിയമിച്ച ‘സ്വന്തക്കാരാണ്’ മോദിയുടെ അഭിമുഖം ‘വികൃത’മാക്കിയത്. നരേന്ദ്രമോദിയുടെ പക്കല്‍ സൂക്ഷിച്ച 56 മിനുറ്റ് ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ അഭിമുഖം ബിജെപി പുറത്തുവിട്ടതോടെ ദൂരദര്‍ശന്റെ കള്ളക്കളി പുറത്തായി. മനീഷ് തിവാരിയും പ്രസാര്‍ ഭാരതിയും വിശദീകരണവുമായിറങ്ങിയെങ്കിലും അവ വിശ്വാസയോഗ്യമല്ല.
മോദി പ്രിയങ്കയെ മകളെന്ന് വിശേഷിപ്പിച്ചെന്ന തരത്തിലാണ് അഭിമുഖത്തിലെ പരാമര്‍ശം വന്നത്. എന്നാല്‍, ഒരു മകളെന്ന നിലയില്‍ സോണിയയ്ക്കുവേണ്ടി പ്രിയങ്ക പറയുന്നതിനെയൊന്നും താന്‍ എതിര്‍ക്കില്ലെന്നാണ് മോദി അഭിമുഖത്തില്‍ പറയുന്നത്. പക്ഷേ, അഭിമുഖം വെട്ടിമുറിച്ച് ദൂരദര്ശന് അവതരിപ്പിച്ചത്. തന്റെ അച്ഛന് രാജീവ് ഗാന്ധിയാണെന്ന് മോദിക്ക് എടുത്തടിച്ച് മറുപടി പറഞ്ഞ പ്രിയങ്കയുടെ നടപടിയും നാണക്കേടായി മാറിയിട്ടുണ്ട്.
മോദി ഡി ഡി ന്യൂസിനു നല്കിയ അഭിമുഖം 34 മിനുറ്റായി എഡിറ്റുചെയ്താണ് സംപ്രേഷണം ചെയ്തത്. അഭിമുഖം നടത്തിയ അവതാരകന് അശോക് ശ്രീവാസ്തവ പറയുന്നത് തനിക്കു മുകളിലും നിരവധി പേരുണ്ടെന്നാണ്. അഭിമുഖം നടത്തി മൂന്നു ദിവസം കഴിഞ്ഞാണ് ദൂരദര്ശന് സംപ്രേഷണം ചെയ്തത്. മനീഷ് തിവാരിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പക്കലായിരുന്നു ഈ ദിവസങ്ങളില്‍ അഭിമുഖത്തിന്റെ ടേപ്പെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തന്റെ സുഹൃത്തും ഭവന സന്ദര്‍ശകനുമായിരുന്നു എന്ന മോദിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങളും വെട്ടിമാറ്റിയതില്‍ ഉള്‍പ്പെടുന്നു. യഥാര്‍ത്ഥ അഭിമുഖം പുറത്തുവന്നതോടെ മോദി തന്റെ സുഹൃത്തല്ലെന്നും മോദിയുമായി 2002 നു ശേഷം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അഹമ്മദ് പട്ടേല്‍ രംഗത്തെത്തി.
അഭിമുഖ സംപ്രേഷണം വിവാദമായതോടെ ദൂരദര്ശന് വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറല്‍ എസ്. എം. ഖാന് വിശദീകരണം നല്‍കിയിട്ടുണ്ട്. മനപ്പൂര്‍വ്വമല്ല അഭിമുഖം എഡിറ്റ് ചെയ്തതെന്നാണ് ഖാന് പറയുന്നത്.
എന്നാല്‍ പ്രാധാന്യമുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യണമായിരുന്നെന്ന് അഭിമുഖം നടത്തിയ അശോക് ശ്രീവാസ്തവ വ്യക്തമാക്കിയതോടെ ദൂരദര്‍ശനില്‍ മോദിക്കെതിരായി മനപ്പൂര്‍വ്വമുള്ള നീക്കങ്ങള്‍ നടന്നെന്ന് ഉറപ്പായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: