ആലുവ: സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി കോടികള്‍ തട്ടിയ സിനിമാനിര്‍മ്മാതാവ് പിടിയില്‍. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നേരം സിനിമയുടെ നിര്‍മ്മാതാവ് തമിഴ്നാട് തിരുപ്പൂരില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ കോറല്‍ വിശ്വനാഥ് എന്നറിയപ്പെടുന്ന വിശ്വനാഥന് (65) ആണ് അറസ്റ്റിലായത്.
പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂര്‍ സ്വദേശി ജെയ്സണിന്റെ പരാതിയിലാണ് ഇയാളെ ആലുവ സിഐ ബി. ഹരികുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ പിടിയിലായ വിവരം പുറത്തുവന്നതോടെ ആലുവ പോലീസില്‍ അഞ്ച് പരാതികള്‍കൂടി ലഭിച്ചിട്ടുണ്ട്. പലരില്‍നിന്നായി ഇയാള്‍ കോടികള്‍ തട്ടിയിട്ടുണ്ടെന്നാണ് വിവരം മൊഴിയെടുത്തശേഷം ഞായറാഴ്ച രാത്രിതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വിശ്വനാഥന്റെ മകള്‍ അനിതയുടെ ഭര്‍ത്താവ് പെരുമ്പാവൂര്‍ കുറുപ്പംപടി ഞാളുപടി വീട്ടില്‍ അഭിലാഷും (35) ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. അനിതയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ നാലും കാലടി, പാലക്കാട്, വടക്കാഞ്ചേരി, തൃശൂര്‍ സ്റ്റേഷനിലും ഇവര്‍ക്കെതിരെ സമാനമായ തട്ടിപ്പ് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: