ന്യൂദല്‍ഹി: സീനിയര്‍ ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ വെബ്സൈറ്റ് പാക്കിസ്ഥാന് ഹാക്കര്‍മാര്‍ തകര്‍ത്തു.തുടര്‍ന്ന് അവര്‍ സൈറ്റില്‍ സ്വതന്ത്ര കാശ്മീരുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. മുഹമ്മദ് ബിലാല്‍ എന്നയാളാണ് സൈറ്റ് ഹാക്ക് ചെയ്തത്.
പാക്കിസ്ഥാന് സിന്ദാബാദ് എന്ന് സൈറ്റില്‍ ചേര്‍ത്ത ഇയാള്‍ കാശ്മീരിലെ ,സൈനികഭരണം, പോലെയുള്ള ഭരണം അവസാനിപ്പിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുഡ് മോണിംഗ് മോദിയെന്നു പറഞ്ഞാണ് ഹാക്കര്‍ തുടങ്ങുന്നത്.
മോദിയുടെ രണ്ടു ദൂതന്മാര് തന്നെ വന്നു കണ്ടെന്ന കാശ്മീര്‍ വിഘനവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനിയുടെ നുണപ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് അദ്വാനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്.തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന അദ്വാനി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: