എരുമേലി: വിഷു ആഘോഷങ്ങളുടെ ഭാഗമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്ത്ഥാടകരടുടെ ബസുകള്‍ കണമലയില്‍ നിയന്ത്രിക്കുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ എരുമേലി കരിങ്കല്ലുംമൂഴിയില്‍ നിന്നും ബസുകള്‍ വഴിതിരിച്ചുവിടുമെന്നും പോലീസ് പറഞ്ഞു. വിഷു ആഘോഷങ്ങള്‍ക്കായി തീര്‍ത്ഥാടകരുടെ തിരക്ക് എരുമേലിയിലും വര്‍ദ്ധിച്ചുവരികയാണ്. എരുമേലിയില്‍ നിന്നും പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകളുടെ എണ്ണം കൂട്ടണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പമ്പയ്ക്ക് രാവിലെ 7.30നും ഉച്ചയ്ക്ക് 12.30നും 3.30നുമായി മൂന്നു സര്‍വ്വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ ഇടസമങ്ങളില് മൂന്നു സര്‍വ്വീസുകള്‍ കൂടി നടത്തണമെന്ന് ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.വി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: